EV തീപിടിത്തം: ഇലക്ട്രിക് സ്കൂട്ടറുകളിൽ ഗുരുതരമായ ബാറ്ററി തകരാറുണ്ടെന്ന് DRDO റിപ്പോർട്ട്

EV തീപിടിത്തം: ഡിആർഡിഒ ലാബ് റിപ്പോർട്ട് സമർപ്പിച്ചു; തീപിടിത്തമുണ്ടായ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഗുരുതരമായ ബാറ്ററി തകരാറുണ്ടെന്ന് ഡിആർഡിഒ റിപ്പോർട്ട്

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്

മോശം ഗുണനിലവാരമുള്ള സെല്ലുകൾ, ഫ്യൂസിന്റെ അഭാവം, തെർമൽ മാനേജ്‌മെന്റ് പ്രശ്‌നങ്ങൾ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിൽ ഉൾപ്പെടെ ഗുരുതരമായ തകരാറുകൾ കണ്ടെത്തി

ഓരോ കമ്പനിയുടെ പ്രോഡക്ടിനും പ്രത്യേകമായ പ്രശ്നങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പോലുള്ള ടെസ്റ്റിംഗ് ഏജൻസികളുടെ ഭാഗത്തുനിന്നുളള വീഴ്ചകളും റിപ്പോർട്ടിലുണ്ട്

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം Ola Electric, Okinawa, പ്യുവർ അടക്കമുളള കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി

സമീപകാല തീപിടുത്തങ്ങളുമായി ബന്ധപ്പെട്ട കമ്പനികളോട് സെല്ലുകൾക്കായി ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു

റിപ്പോർട്ട് കണ്ടെത്തലുകളിൽ വിശദീകരണം സമർപ്പിക്കാനും ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

എല്ലാ സെല്ലുകളും സമഗ്രമായി പരിശോധിച്ച് ആഗോളതലത്തിലെ നിലവാരം പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

കമ്പനികളെ പൂർണ്ണമായും കേൾക്കും, അവരുടെ വിശദീകരണം സ്വീകരിക്കണോ തള്ളണോ എന്ന് ഉചിതമായ രീതിയിൽ തീരുമാനമെടുക്കുമെന്ന്
ഗതാഗതമന്ത്രാലയം അറിയിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version