Hyperloop വികസിപ്പിക്കുന്നതിനായി IIT മദ്രാസുമായി Indian Railway ഒന്നിക്കുന്നു
താഴ്ന്ന മർദ്ദത്തിലുള്ള ട്യൂബുകളിൽ മാഗ്നെറ്റിക്ക് ലെവിറ്റേഷൻ സാങ്കേതികവിദ്യയുപയോഗിച്ച് വിമാനങ്ങളുടെ വേഗതയിൽ യാത്രക്കാരും ചരക്കുകളും എത്തുന്ന സംവിധാനമാണ് Hyperloop
Hyperloop സാങ്കേതികവിദ്യയ്ക്കായി IIT പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു എക്സലൻസ് സെന്ററും സ്ഥാപിക്കും
സാങ്കേതികവിദ്യ ഉപയോഗിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും
കാർബൺ ന്യൂട്രൽ ലക്ഷ്യം കൈവരിക്കാൻ ഹൈപ്പർലൂപ്പ് ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ റെയിൽവേ.
IIT Madras ലെ 70 വിദ്യാർത്ഥികൾ ചേർന്ന് 2017ൽ രൂപീകരിച്ച “ആവിഷ്കാർ ഹൈപ്പർലൂപ്പ്” എന്ന സംഘടന ഗതാഗതത്തിനായി ഹൈപ്പർലൂപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയിരുന്നു.
നിർമ്മാണ സഹായം, സുരക്ഷാ ചട്ടങ്ങൾ രൂപപ്പെടുത്തൽ, ഇലക്ട്രിക്കൽ ടെസ്റ്റിംഗ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി IIT Madras ഇന്ത്യൻ റെയിൽവേയുടെ പിന്തുണ തേടി.
8.34 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി ഇൻസ്റ്റിറ്റ്യൂട്ട്, റെയിൽവേ മന്ത്രാലയത്തിന്റെ ധനസഹായവും തേടിയിട്ടുണ്ട്.
പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ അമേരിക്കയുടെ Virgin Hyperloop സൗകര്യത്തിന് തുല്യമായിരിക്കും നിർദ്ദിഷ്ട
സംവിധാനമെന്ന് ഇന്ത്യൻ റെയിൽവേ.