KSUM കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായി ക്രിയേറ്റേഴ്സ് സമ്മിറ്റും എന്റർടെയ്ൻമെന്റ് ഫെസ്റ്റിവലും മെയ് 28ന് നടക്കും
ക്രിയേറ്റേഴ്സ് സമ്മിറ്റ് ഉച്ചയ്ക്ക് 1.30 മുതൽ 6 മണി വരെ ഡിജിറ്റൽ ഹബ്ബിലെ മെയിൻ സ്റ്റേജിൽ നടക്കും
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 12 പേരാണ് ക്രിയേറ്റേഴ്സ് സമ്മിറ്റിൽ പങ്കെടുക്കുന്നത്
നിർമാതാവ് സാന്ദ്രാ തോമസ്, സോഷ്യൽ ആക്ടിവിസ്റ്റ് അന്നാ ഈഡൻ, സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള,സെലിബ്രിറ്റി കപ്പിൾ നിഹാൽ & പ്രിയ
ഉൾപ്പെടെയുളളവർ ക്രിയേറ്റേഴ്സ് സമ്മിറ്റിന്റെ ഭാഗമാകും
ഗായിക ഗൗരി ലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതനിശ വൈകിട്ട് 7 മണി മുതൽ ഡിജിറ്റൽ ഹബ്ബിലെ പ്രധാന വേദിയിൽ അരങ്ങേറും
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.iwkerala.org സന്ദർശിക്കുക