Zoho Corporation കേരള സ്റ്റാർട്ടപ്പായ Genroboticsൽ 20 കോടി രൂപ നിക്ഷേപിക്കുന്നു

ചെന്നൈ ആസ്ഥാനമായ ഗ്ലോബൽ ടെക് കമ്പനിയായ സോഹോ കോർപ്പറേഷൻ കേരള സ്റ്റാർട്ടപ്പായ Genroboticsൽ 20 കോടി നിക്ഷേപിക്കുന്നു

റോബോട്ടിക്സിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന കമ്പനിയാണ് ജെൻറോബോട്ടിക്സ്

ഇന്ത്യയിൽ വൻ വളർച്ച നേടുന്ന ഡീപ്– ടെക് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുക എന്നതിനാണ് സോഹോ ഈ നിക്ഷേപത്തിലൂടെ മുൻഗണന നൽകുന്നത്

സാങ്കേതിക കഴിവുകൾ പ്രാദേശികമായി വളർത്തിയെടുക്കുന്നത് വ്യവസായ ഉൽപ്പാദനം, ആരോഗ്യ സംരക്ഷണം, ഊർജം തുടങ്ങിയവയിൽ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് സോഹോ സിഇഒ ശ്രീധർ വെമ്പു പറഞ്ഞു

മാൻഹോളുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചറായ Bandicoot നിർമിച്ച് ശ്രദ്ധ നേടിയ സ്റ്റാർട്ടപ്പാണ് Genrobotics

എണ്ണമയമുള്ള അഴുക്കുചാലുകൾ, മലിനജല കിണറുകൾ മുതലായവ വൃത്തിയാക്കാനും Bandicoot സഹായിക്കുന്നു.

സ്മാർട്ട് സിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, റിഫൈനറികൾ, മൾട്ടിനാഷണൽ കമ്പനികൾ, ടൗൺഷിപ്പുകൾ, ഹൗസിംഗ് കോളനികൾ എന്നിവ ബാൻഡികൂട്ട് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നു

പക്ഷാഘാതം ബാധിച്ചവരെ നടക്കാൻ സഹായിക്കുന്ന ഗെയ്റ്റ് ട്രെയിനിങ് സൊലൂഷൻ – ജി ഗെയ്റ്ററും അടുത്തിടെ ജെൻറോബോട്ടിക്സ് നിർമിച്ചിരുന്നു

2017-ൽ തിരുവനന്തപുരം ആസ്ഥാനമായാണ് Genrobotics പ്രവർത്തനമാരംഭിച്ചത്

യുകെ, മലേഷ്യ, യുഎഇ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കമ്പനി സേവനം നൽകുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version