ജിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലാംഗ്വേജ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സ്വന്തം ഭാഷയിൽ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ജിയോ എഐ ലാംഗ്വേജ് പ്ലാറ്റ്ഫോം ഒരുക്കുക. രാജ്കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ , ഗുജറാത്തിലെ ജാംനഗറിൽ വരാനിരിക്കുന്ന എഐ ഡാറ്റാ സെന്ററിനെ ഉപയോഗപ്പെടുത്തി, എഐ ഭാഷാ പ്ലാറ്റ്‌ഫോം നിർമ്മിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.

ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്ന ചിലവിൽ എഐ എന്ന ലക്ഷ്യത്തോടെ, ജാംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ AI-റെഡി ഡാറ്റാ സെന്റർ നിർമ്മിക്കുകയാണ്. ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയിൽ നിർമ്മിച്ച, ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ജിയോ ആരംഭിക്കും. ഓരോ പൗരനും സ്വന്തം ഭാഷയിൽ AI സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് പ്രാപ്തമാക്കും. ഇത് അവരെ കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുമെന്നും അംബാനി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ റിലയൻസ് ഗുജറാത്തിൽ 3.5 ട്രില്യൺ നിക്ഷേപമാണ് നടത്തിയത്. അടുത്ത അർ്ചു വർഷത്തിൽ സംസ്ഥാനത്ത് ഏഴ് ട്രില്യൺ നിക്ഷേപത്തിനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. ജാംനഗറിൽ പുതിയ ഹോസ്പിറ്റൽ നിർമിക്കുമെന്നും കേന്ദ്ര ഗവൺമെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിക്ഷേപം നടത്തുമെന്നും അംബാനി വ്യക്തമാക്കി.
Reliance Jio announces a revolutionary AI language platform powered by India’s largest AI-ready data center in Jamnagar. Mukesh Ambani reveals plans to invest ₹7 trillion in Gujarat over the next five years, focusing on AI, healthcare, and education.