1.7 മില്യൺ ഡോളർ സമാഹരിച്ച് ഇന്ത്യയിലെ ആദ്യ Self Driving കാർ സ്റ്റാർട്ടപ്പ്  Minus Zero

ചിരാട്ടെ വെഞ്ചേഴ്‌സ് സീഡ് റൗണ്ടിൽ 1.7 മില്യൺ ഡോളർ സമാഹരിച്ച് ഇന്ത്യയിലെ ആദ്യ സെൽഫ് ഡ്രൈവിംഗ് കാർ സ്റ്റാർട്ടപ്പ് ആയ Minus Zero

ജിറ്റോ ഏയ്ഞ്ചൽ നെറ്റ്‌വർക്ക്, അമേരിക്കൻ ചിപ്പ് മേക്കർ NVIDIAയയിലെ എക്‌സിക്യൂട്ടീവുകൾ, യുഎസ് ആസ്ഥാനമായുള്ള റൈഡ് ഹെയ്‌ലിംഗ് സർവീസ് ആയ ലിഫ്റ്റ് എന്നിവയും റൗണ്ടിൽ പങ്കെടുത്തു.

വിപുലമായ ഓട്ടോണമസ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും ടീമിനെ വിപുലീകരിക്കുന്നതിനും
ഈ മൂലധനം വിനിയോഗിക്കാനാണ് Minus Zero പദ്ധതിയിടുന്നത്.

2022 അവസാനത്തോടെയോ 2023 ആദ്യത്തോടെയോ ആദ്യ വാഹനമായ സെൽഫ് ഡ്രൈവിംഗ് കാർ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകളുടെ സങ്കീർണ്ണത പരിഹരിക്കാൻ AI സാങ്കേതികവിദ്യയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് മൈനസ് സീറോ.

Minus Zero കാറുകളിലുള്ള സംവിധാനം, മോശം ട്രാഫിക് ഇൻഫ്രാസ്ട്രക്ചർ, മോശം ഡ്രൈവിംഗ്, പ്രതികൂല കാലാവസ്ഥ തുടങ്ങിയ ബാഹ്യ ഘടകങ്ങളെ പ്രതിരോധിക്കുന്നു.

2021ൽ ഗഗൻദീപ് റീഹലും ഗുർസിമ്രാൻ കൽറയും ചേർന്ന് ബെംഗളൂരു ആസ്ഥാനമായി സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Minus Zero.

ക്യാമറ അടിസ്ഥാനമാക്കിയുള്ള കാഴ്ചയുടെയും, അൽഗോരിതങ്ങളുടെയും സഹായത്തോടെ സെൽഫ്-ഡ്രൈവിംഗ് സൊല്യൂഷൻ കണ്ടെത്തുകയാണ് സ്റ്റാർട്ടപ്പ് ചെയ്യുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version