ചാർജ്ജിംഗ് സ്റ്റേഷനും റസ്റ്ററന്റും  ഒരുമിപ്പിച്ച് Tesla

ലോസ് ഏഞ്ചൽസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് കം കാർ ചാർജ്ജിംഗ് സ്റ്റേഷൻ ആരംഭിക്കാൻ ടെസ്ല സിഇഒ ഇലോൺ മസ്ക്ക് പദ്ധതിയിടുന്നു.

9,300 ചതുരശ്ര അടിയിൽ ഒരു ഡ്രൈവ്-ഇൻ റെസ്റ്റോറന്റ്, സിനിമാ തിയേറ്റർ, 28 സ്റ്റാൾ സൂപ്പർചാർജിംഗ് സ്റ്റേഷൻ എന്നിവയുൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്.

ഇൻഡോറും ഔട്ട്ഡോറുമായി 200-ലധികം പേർക്ക് ഇരിക്കാവുന്ന രണ്ട് നില റെസ്റ്റോറന്റും, രണ്ട് മൂവി സ്ക്രീനുകളും, 34 ടെസ്‌ല ചാർജിംഗ് പോർട്ടുകളും ഇതിൽ ഉൾപ്പെടും.

ഉപഭോക്താക്കൾക്ക് അവരുടെ കാറിലേക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന സൗകര്യവുമുണ്ട്

ആളുകൾക്ക് അവരുടെ കാറുകളിൽ നിന്നോ റസ്റ്റോറന്റിന്റെ റൂഫ്‌ടോപ്പ് സീറ്റിംഗ് ഏരിയയിൽ നിന്നോ സിനിമ വീക്ഷിക്കാൻ കഴിയുന്ന രണ്ട് സിനിമാ സ്‌ക്രീനുകൾ ഒരുക്കും.

രാവിലെ 7 മുതൽ രാത്രി 11 വരെയാകും സ്ക്രീനുകളുടെ പ്രവർത്തന സമയം

റസ്റ്റോറന്റ് ഉദ്ഘാടന തീയതി, മെനു എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ടെസ്‌ല ഉടമകൾ അവരുടെ കാർ ചാർജ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോഴുള്ള സമയം ഗുണകരമായി വിനിയോഗിക്കുക എന്ന ആശയത്തിൽ നിന്നാണ് പദ്ധതി രൂപപ്പെട്ടുവന്നത്.

റസ്റ്റോറന്റിനായി ‘T’ ലോഗോ ട്രേഡ്‌മാർക്ക് ചെയ്യാൻ ടെസ്‌ല US Patent&Trademark ഓഫീസിൽ ഒരു വർഷം മുൻപ് തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version