ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുളള ടെസ്‌ലയുടെ പദ്ധതിയെകുറിച്ചുളള ഊഹാപോഹങ്ങൾക്ക് ഒടുവിൽ വിരാമമിട്ട് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്
ആദ്യം കാറുകൾ വിൽക്കാനും സർവീസ് നടത്താനും കമ്പനിക്ക് അനുവാദമില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മസ്‌ക് പറഞ്ഞു
അമേരിക്കൻ, ചൈനീസ് ഫാക്ടറികളിൽ നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിലെ ഡിമാൻഡ് പരിശോധിക്കാനാണ് ടെസ്‌ല ലക്ഷ്യമിട്ടിരുന്നത്
കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു
ഇതോടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കാനുള്ള പദ്ധതി ടെസ്‌ല നിർത്തിവച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു
ഷോറൂമുകൾ സ്ഥാപിക്കുന്നതിനും പ്രാദേശിക ജീവനക്കാരെ പുനർനിയമനം ചെയ്യുന്നതിനുമായുളള പദ്ധതികളും ടെസ്‌ല ഉപേക്ഷിച്ചു
ന്യൂ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ലൊക്കേഷനുകൾക്കായുള്ള തിരച്ചിലും അവസാനിപ്പിച്ചിട്ടുണ്ട്