ലോകത്തിന്റെ Drone ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി Narendra Modi

ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് ഭാരത് ഡ്രോൺ മഹോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൃഷി, പ്രതിരോധം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, സ്‌പോർട്‌സ്, തുടങ്ങിയ പ്രധാന മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഡ്രോൺ വ്യവസായം ഇന്ത്യയിലെ ഒരു പ്രധാന തൊഴിലവസര മേഖലയായി ഉയർന്നുവരുമെന്നു പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു

പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിൽ ഇത് വിപ്ലവം സൃഷ്ടിക്കുമെന്നും സർക്കാർ സേവനങ്ങൾ നൽകുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഡ്രോണുകൾ നിർണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഇവന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട എക്‌സിബിഷനിൽ 150 റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി നൽകി

പ്രധാനമന്ത്രി സ്വാമിത്വ യോജന പദ്ധതി പ്രകാരം ഇതുവരെ 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു

ഡ്രോണുകൾ ഉപയോഗിച്ച് ഭൂമി ഡിജിറ്റലായി മാപ്പ് ചെയ്യുന്നതിനും സ്വത്തുടമകൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ നൽകുന്നതിനുമുള്ള പദ്ധതിയാണ് PM Swamitva Yojana

അടുത്തിടെ ഡ്രോൺ പിഎൽഐ പദ്ധതിക്ക് കീഴിൽ 14 സ്ഥാപനങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version