ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി $2 Billion

ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ general-atlantic അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി 2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി സൂചന.ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസ്, റീട്ടെയിൽ, കൺസ്യൂമർ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ പതിനഞ്ചോളം കമ്പനികളുമായി ജനറൽ അറ്റ്‌ലാന്റിക് പ്രാരംഭ ഘട്ട നിക്ഷേപ ചർച്ചകൾ നടത്തിവരികയാണെന്ന് കമ്പനിയുടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ ബിസിനസ് മേധാവി സന്ദീപ് നായിക് അറിയിച്ചു. 2021-ൽ 35 ബില്യൺ ഡോളർ സമാഹരിച്ച ശേഷം, വളർച്ചയുടെ കാര്യത്തിൽ പിന്നോട്ടടിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം നൽകുന്നതാണ് വാർത്ത.കുറഞ്ഞ മൂല്യനിർണ്ണയത്തെക്കു റിച്ചുളള ഭയം, വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ സ്റ്റാർട്ടപ്പുകളെ നിർബന്ധിതരാക്കുന്നുണ്ട്. 2021-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ general-atlantic,190 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.നിലവിൽ വിവിധ രാജ്യങ്ങളിലായി 4.5 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് ജനറൽ അറ്റ്ലാന്റിക്കിനുള്ളത്.അതിൽ കൂടുതലും ഇന്ത്യയിലുമാണ്.

നിക്ഷേപങ്ങൾ ഇങ്ങനെ……

ജനറൽ അറ്റ്‌ലാന്റിക്കിന്റെ നിലവിലുള്ള ഉന്നത ഇന്ത്യൻ നിക്ഷേപങ്ങളിൽ പ്രമുഖ എഡ് ടെക്ക് സ്ഥാപനമായ ബൈജൂസ്, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയ്‌ൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ ഉപയോഗം കുതിച്ചുയരുന്ന ഇന്ത്യയിൽ ഓൺലൈൻ ട്യൂട്ടറിംഗും നടത്തുന്നുണ്ട് general-atlantic.കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിലെ general-atlantic നിക്ഷേപങ്ങളിൽ ഇന്തോനേഷ്യൻ ഫുഡ് ആൻഡ് ബിവറേജസ് റീട്ടെയിലർ PT MAP Boga Adiperkasa, ഫിലിപ്പീൻസിലെ സോഷ്യൽ എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോമായ കുമു എന്നിവയുൾപ്പെടുന്നു.ഉക്രെയ്‌നിലെ സംഘർഷവും പലിശനിരക്കിന്റെ വർദ്ധനയും നിക്ഷേപകരുടെ കടന്നുവരവിനെ ബാധിച്ചതിനാൽ, ആഗോളതലത്തിൽ പല ടെക് കമ്പനികളും പ്രതിസന്ധി നേരിടുകയാണ്. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് അതിന്റെ വിഷൻ ഫണ്ട് നിക്ഷേപ വിഭാഗത്തിൽ 26.2 ബില്യൺ ഡോളറിന്റെ റെക്കോർഡ് നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version