രാജ്യത്ത് വെർച്വൽ കറൻസി അവതരിപ്പിക്കുന്നതിന്റെ ഗുണവും ദോഷവും പരിശോധിച്ച് വരികയാണെന്നു റിസർവ് ബാങ്ക്
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ സമാരംഭത്തിന് നിയമപരമായ ചട്ടക്കൂട് നൽകാൻ കേന്ദ്രം നടപടിയെടുത്ത് വരികയാണ്
1934 ലെ RBI ആക്ടിൽ ഭേദഗതി ധനകാര്യ ബിൽ 2022 സാമ്പത്തിക ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാർഷിക റിപ്പോർട്ടിൽ ആർബിഐ അറിയിച്ചു
പണനയം, സാമ്പത്തിക സ്ഥിരത, കറൻസി, പേയ്മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം എന്നി പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് അനുസൃതമായിരിക്കണം സിബിഡിസിയുടെ രൂപകൽപ്പനയെന്ന് റിപ്പോർട്ടിൽ പറയുന്നു.
2022-23 ലെ ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ RBI ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്
റിസർവ് ബാങ്ക് തിരക്കുകൂട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സിബിഡിസി അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു