Ambassador തിരിച്ചു വരുന്നു, കളം പിടിക്കാൻ ഇക്കുറി Electric Model

ഇന്ത്യയുടെ ഹരമായ അംബാസഡർ കാർ പുതിയ ഇലക്ട്രിക് മോഡലുമായി തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസിഡർ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനവും കാർ പ്രേമികളുടെ പ്രിയ ബ്രാൻഡുമായിരുന്നു

രണ്ടു വർഷത്തിനുളളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡർ കാർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കാനാണ് പദ്ധതി

നിർമ്മാണം നിർത്തി വർഷങ്ങൾക്ക് ശേഷമാണ് സാങ്കേതികമായി നൂതനമായ അംബാസഡർ 2.0 വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്

അംബാസഡർ കാറിന്റെ പുതിയ ഇവി മോഡൽ പുറത്തിറക്കാൻ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഫ്രഞ്ച് വാഹനനിർമാതാവായ Peugeot യുമായി സഹകരിചേക്കും

കാറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

സഹകരണം 51:49 അനുപാതത്തിലായിരിക്കുമെന്നാണ് സൂചന, നിയന്ത്രണ ഓഹരി ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരിക്കും

ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ചെന്നൈ പ്ലാന്റിൽ നിന്നാണ് പുതിയ ഇലക്ട്രിക് അംബാസഡർ കാറിന്റെ നിർമ്മാണം നടത്തുകയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്

2014ൽ പശ്ചിമ ബംഗാളിൽ നിന്നാണ് അവസാനമായി അംബാസഡർ കാർ പുറത്തിറക്കിയത്

ഒരുകാലത്ത് പകരം വെക്കാനില്ലാത്ത നിരത്തിലെ രാജാവായിരുന്ന അംബാസിഡറിന്റെ മടങ്ങി വരവിന് കാത്തിരിക്കുകയാണ് വാഹനപ്രേമികൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version