കാറുകളിൽ 6 Airbags നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് Maruti Suzuki

കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് മാരുതി സുസുക്കി

പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം സർക്കാർ പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി ഇന്ത്യ ആവശ്യപ്പെട്ടു

ഈ മാനദണ്ഡം ഇതിനകം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചെറുകാർ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും ഓട്ടോ മേഖലയിലെ ജോലികളെപ്പോലും ബാധിക്കുമെന്നും മാരുതി പറഞ്ഞു.

8 പേർക്ക്സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നിർബന്ധമാക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഈ വർഷം ആദ്യം അറിയിച്ചിരുന്നു.

യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം ഒക്‌ടോബർ മുതൽ ഇത് നടപ്പാക്കണമെന്നാണ് കാർ നിർമ്മാതാക്കളോട് നിർദ്ദേശിച്ചിരുന്നത്

BSVI എമിഷൻ സമ്പ്രദായം ഉൾപ്പെടെ, വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ എൻട്രി ലെവൽ കാറുകളുടെ വില ഇപ്പോൾ തന്നെ കൂടുതലാണ്

വില ഉയർന്നതോടെ ചെറുകാറുകളുടെ വിൽപ്പന മെട്രോ ഇതര വിപണികളിൽ കുറഞ്ഞതായി MSI ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു

70 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രമുഖ നിർമാതാവാണ് മാരുതി സുസുക്കി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version