ലോകത്താകമാനമുള്ള എല്ലാ ടെസ്‌ല നിയമനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്‌സിക്യൂട്ടീവുകളോട് Elon Musk.
ടെസ്‌ലയിലെ 10% ജോലികൾ വെട്ടിക്കുറയ്ക്കാനാണ് മസ്ക്കിന്റെ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.
ഓഫീസിലേക്ക് മടങ്ങുകയോ രാജിവയ്ക്കുകയോ ചെയ്യുകയെന്ന മെമ്മോ എല്ലാ ടെസ്‌ല ജീവനക്കാർക്കും കൈമാറി രണ്ട് ദിവസത്തിന് ശേഷമാണ് മസ്‌ക് പുതിയ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.
എത്രത്തോളം സീനിയറായ ഉദ്യോഗസ്ഥനാണോ അത്രത്തോളം തന്നെ അയാളുടെ സാന്നിധ്യം കമ്പനിയിലുണ്ടായിരിക്കണമെന്ന് മസ്ക്ക് വ്യക്തമാക്കുന്നു.
ടെസ്ലയുടെ സാധാരണ പ്രവർത്തിസമയം എത്രയെന്ന ചോദ്യത്തിന് മസ്ക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Securities and Exchange Commission ഫയലിംഗ് അനുസരിച്ച് 2021 അവസാനത്തോടെ ഏകദേശം1 ലക്ഷം പേർക്ക് ടെസ് ല ജോലി നൽകിയിട്ടുണ്ട്.