Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആധാർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
Editor's Pick

ആധാർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആധാര്‍ എവിടെയൊക്കെ നൽകണം, എങ്ങിനെ നൽകണം
News DeskBy News Desk6 June 2022Updated:7 June 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നത് ആധാറിനെ കുറിച്ചുളള ചർച്ചകളായിരുന്നു. 16 അക്ക ആധാർ നമ്പറിന്റെ അവസാന നാലക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക്ഡ് ആധാർ ഡൗൺലോഡ് ചെയ്യണമെന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം വലിയ ചർച്ചകൾക്ക് ഇടയാക്കി. ആധാര്‍ ദുരുപയോഗം തടയുന്നതിന് ബംഗളുരു മേഖലാ ഓഫീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പക്ഷേ ആശങ്കകൾക്കു വഴി വെച്ചു.ആധാർവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയിൽ നിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. വിവരങ്ങളില്‍ വ്യക്തത വരുത്താനായി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍, ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന് മനസിലാക്കി സര്‍ക്കാര്‍ തന്നെ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

തിരക്കിട്ട് നൽകിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നോ എന്ന അഭ്യൂഹത്തിനിടയാക്കി. എന്നാല്‍ പലരും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതു അശ്രദ്ധമായാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ക്കു ഏറ്റവും മികച്ച സുരക്ഷയാണ് സര്‍ക്കാര്‍ നൽകുന്നത്.

അതുകൊണ്ടു ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പിൻവലിക്കപ്പെട്ടെങ്കിലും UIDAI ബംഗളുരു ഓഫീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസക്തമാണ്. എല്ലായിടത്തും രേഖയെന്ന രീതിയില്‍ ആധാര്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്നും അതിന് ഒട്ടനവധി മറ്റു രേഖകളുണ്ടെന്നുമുളള ഓർമപ്പെടുത്തലാണിത്.

ഇനി മാസ്ക്ഡ് ആധാർ എങ്ങനെ യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമെന്ന് നോക്കാം;

Step 1: https://eaadhaar.uidai.gov.in/-ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 2: 12 അക്ക ആധാർ കാർഡ് നമ്പർ നൽകുക.
Step 3: ‘ ‘I want a masked Aadhaar.’ എന്ന് പറയുന്ന ബോക്സിൽ ടിക്ക് ചെയ്യുക.
Step 4: സ്വയം സാധൂകരിക്കുന്നതിന്, Captcha verification code നൽകുക.
Step 5: ‘Send OTP’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Step 6: നിങ്ങളുടെ ഇ-ആധാർ കോപ്പി ഡൗൺലോഡ് ചെയ്യുക മാത്രമാണ് ഇനി അവശേഷിക്കുന്നത്.
Step 7: OTP നൽകി “Download Aadhaar” എന്നതിൽ ക്ലിക്ക് ചെയ്യുക.

എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ ആധാര്‍ നല്‍കേണ്ടതില്ല എന്നതിനാലാണ് സര്‍ക്കാര്‍ മാസ്‌ക്ഡ് ആധാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് ഒട്ടുമിക്ക സേവനങ്ങളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Aadhaar banner Government of India personalised feature. Security UIDAI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil