KSUM സംഘടിപ്പിച്ച കേരള ഇന്നവേഷന്‍ വീക്കിൽ ആധുനിക സൗകര്യങ്ങളുള്ള ക്യാമ്പിംഗ് ടെന്റ് പുറത്തിറക്കി ക്യാമ്പര്‍ ഡോട് കോം
കുടുംബമായി താമസിക്കാന്‍ കഴിയുന്ന വിധത്തിൽ ബാത്റൂമും, അലമാരയുമടക്കമുള്ള ഡിസ്മാന്റിൽ ചെയ്യാവുന്ന ക്യാമ്പിംഗ് ടെന്റാണ് ക്യാമ്പര്‍ പുറത്തിറക്കിയത്.
ഇനോവേഷന്‍ വീക്കിന്റെ വേദിയിൽ കേരള ടൂറിസം ഡയറക്ടര്‍ വി ആര് കൃഷ്ണതേജ ടെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
വെറുതെ കിടക്കാന്‍ മാത്രമല്ലാതെ ഒരു ബെഡ്റൂമിന്റേതായ എല്ലാ സൗകര്യവും എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഡിസ്മാന്റിൽ ചെയ്ത് മറ്റൊരിടത്ത് സ്ഥാപിക്കാവുന്നതുമായ ടെന്റാണ് ഇത്
രണ്ട് പേര്‍ക്കും നാല് പേര്‍ക്കും കിടക്കാവുന്ന ടെന്റാണിത്
ഒരു യൂണിറ്റിന് നാല് ലക്ഷം രൂപയാണ് ചെലവാകുന്നത്
വെറും 40 അടി സ്ഥലത്ത് മടക്കിവയ്ക്കാവുന്നതാണെന്നതിനാൽ വളരെയെളുപ്പം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാം
നിവര്‍ത്തി വച്ചാല്‍ 160 ചതുരശ്ര അടി സ്ഥലമുള്ള ബെഡ്റൂമായി ഇത് മാറും, ടോയ് ലറ്റ്, വാഷ്ബേസിന്, അലമാര, എന്നിവ ഇതില്‍ ഘടിപ്പിക്കാവുന്നതാണ്.
നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് സ്വന്തമായി ഈ ടെന്റ് സ്ഥാപിക്കാം
സൂരജ് രാജന്, പ്രഭില്‍ എം ജെ എന്നിവരാണ് ക്യാമ്പറിന്റെ സ്ഥാപകര്‍. കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ ക്യാമ്പറിന്റെ സേവനങ്ങള്‍ ലഭ്യമാണ്