ആമസോണിന്റെ റോബോട്ടിക്സ് സെന്ററായി ഇന്ത്യ

ഇന്ത്യ ഒരു ഇന്നൊവേഷൻ ഹബ്ബ്

കൺസ്യൂമർ റോബോട്ടുകൾക്കായി ഇന്ത്യയിൽ സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ ആമസോൺ. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഒരു പുതിയ കൺസ്യൂമർ റോബോട്ടിക്‌സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ ഇന്ത്യയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചു. അത് ലോകവിപണിക്ക് വേണ്ടി റോബോട്ടിക് സൊല്യൂഷനുകൾ നിർമ്മിക്കും. ആമസോണിന്റെ ഇന്റർനാഷണൽ റോബോട്ടിക്സ് ഡിവിഷനെ ഇന്ത്യയിലെ സെന്റർ പിന്തുണയ്ക്കും. ലോകോത്തര സാങ്കേതിക ഉല്പന്നങ്ങൾ നിർമിക്കുന്നതിന് മികച്ച പ്രതിഭകളെ ആകർഷിക്കാനും സഹായിക്കുമെന്ന് ആമസോൺ കൺസ്യൂമർ റോബോട്ടിക്സ് വൈസ് പ്രസിഡന്റ്, കെൻ വാഷിംഗ്ടൺ പറഞ്ഞു. “ഇന്ത്യ ഒരു ഇന്നൊവേഷൻ ഹബ്ബാണ്, മികച്ച ഉപഭോക്തൃ റോബോട്ടിക്‌സ് അനുഭവങ്ങൾ സൃഷ്ടിക്കാൻ ആമസോണിനെ സഹായിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി,” വാഷിംഗ്ടൺ കൂട്ടിച്ചേർത്തു.

ആമസോണിന്റെ ആസ്ട്രോ

കഴിഞ്ഞ വർഷമാണ് ആദ്യത്തെ ഉപഭോക്തൃ റോബോട്ട് ആയ ആസ്ട്രോ ആമസോൺ അവതരിപ്പിച്ചത്. ഹോംം മോണിട്ടറിംഗ്, കുടുംബവുമായി സമ്പർക്കം പുലർത്തൽ തുടങ്ങിയ നിരവധി ജോലികളിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ആസ്ട്രോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ വിഷൻ, സെൻസർ ടെക്‌നോളജി, വോയ്‌സ് ആൻഡ് എഡ്ജ് കംപ്യൂട്ടിംഗ് എന്നിവയിലെ പുതിയ മുന്നേറ്റങ്ങൾ സഹായകരവും സൗകര്യപ്രദവുമായി ഉപയോഗപ്പെടുത്തിയാണ് ആസ്ട്രോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.ഇൻ-ബിൽറ്റ് അലക്‌സയുമായാണ് ആസ്ട്രോ വരുന്നത്. വിപുലമായ നാവിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.നിർദ്ദിഷ്ട മുറികളോ ആളുകളെയോ വസ്തുക്കളെയോ പരിശോധിക്കാൻ ഉപയോക്താവിന് ആസ്ട്രോയെ അയയ്‌ക്കാം. കൂടാതെ തിരിച്ചറിയാത്ത വ്യക്തിയെയോ ചില ശബ്‌ദങ്ങളെയോ കണ്ടെത്തിയാൽ അലേർട്ടുകൾ നൽകാനും കഴിയും.ഒരു ബട്ടൺ അമർത്തിയാൽ മൈക്കുകൾ, ക്യാമറകൾ, ചലനങ്ങൾ എന്നിവ ഓഫാക്കാനാകും. ആസ്ട്രോ എവിടെ വരെ പോകണമെന്ന് നിശ്ചയിക്കുന്നത് ആസ്ട്രോ ആപ്പ് വഴിയാണ് സജ്ജീകരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version