ഒട്ടകപ്പാൽ ‌‍‍സംരംഭമാക്കിയ Hitesh Rathi, അറിയാം Aadvik Foods സംരംഭത്തിന്റെ കഥഒട്ടകപ്പാൽ ‌‍‍സംരംഭമാക്കിയ Hitesh Rathi, അറിയാം Aadvik Foods സംരംഭത്തിന്റെ കഥ

ഒട്ടകപ്പാൽ ‌‍‍സംരംഭമാക്കിയ Hitesh Rathi, അറിയാം Aadvik Foods സംരംഭത്തിന്റെ കഥ

ഒട്ടകപ്പാൽ വിൽക്കാൻ ഇറങ്ങി തിരിച്ച ഹിതേഷ് റാഠി

പാൽ വിൽപനയും പാലിന്റെ മൂല്യവർദ്ധിത ഉല്പന്നങ്ങളുമൊക്കെ നൽകുന്ന സ്റ്റാർട്ടപ്പുകളുടെ നിരവധി വിജയകഥകൾ ചാനൽ ഐആം ഡോട്ട് കോം പങ്കു വച്ചിട്ടുണ്ട്. എന്നാൽ എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് ഒട്ടകപ്പാൽ വിൽക്കാൻ ഇറങ്ങി തിരിച്ച ഹിതേഷ് റാഠിയുടെ കഥ കേട്ടാലോ?

ഒട്ടകപ്പാൽ വിൽക്കാൻ 2 ലക്ഷം രൂപ മൂലധനത്തിൽ സംരംഭം തുടങ്ങി മൂന്ന് വർഷത്തിന് ശേഷം 4.5 കോടി രൂപയുടെ വിറ്റുവരവ് നേടിയ സംരംഭകനാണ് Hitesh Rathi. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുളള ഒരു ഇടത്തരം കുടുംബാംഗമായ ഈ എഞ്ചിനീയറിംഗ് ബിരുദധാരി കൺസ്ട്രക്ഷൻ ഫീൽഡിലെ ജോലി ഉപേക്ഷിച്ചാണ് 2015ൽ ഒട്ടകപ്പാൽ വിൽക്കുന്നതിനുള്ള ഒരു കമ്പനി ആരംഭിച്ചത്. ഡൽഹിയിൽ 2,000 ചതുരശ്ര അടിയിൽ വാടകയ്‌ക്ക് എടുത്ത വെയർഹൗസിൽ നിന്നാണ് ആദ്വിക് ഫുഡ്‌സ് (Aadvik Foods) തുടങ്ങുന്നത്. ഒട്ടകപ്പാൽ വിൽപ്പനയിൽ നിന്ന്, ചോക്ലേറ്റുകൾ ഉൾപ്പെടെ ഒട്ടകപ്പാൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിലേക്ക് പിന്നീട് സ്ഥാപനം വൈവിധ്യവത്കരിച്ചു.

പ്രാദേശിക കർഷകരിൽ നിന്ന് ഒട്ടകപ്പാൽ സംഭരിച്ചു തുടങ്ങി

വലിയതോതിൽ ഉപയോഗിക്കപ്പെടാത്ത ഒരു വിപണിയിലേക്കാണ് Hitesh Rathi കടന്നു വന്നത്. ജോലി ഉപേക്ഷിച്ച് വിപണിയെക്കുറിച്ച് ഗവേഷണം നടത്തിയാണ്, സംരംഭകത്വത്തിലേക്കുള്ള തന്റെ യാത്ര തുടങ്ങിയത്. മാതാപിതാക്കളിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

ഫേസ്ബുക്കിലെയും ഗൂഗിളിലെയും സോഷ്യൽ മീഡിയയിലെയും പരസ്യങ്ങളിലൂടെയാണ് ഓർഡറുകൾ നേടാനായത്. ഗുജറാത്തിലെയും രാജസ്ഥാനിലെയും പ്രാദേശിക കർഷകരിൽ നിന്ന് ഒട്ടകപ്പാൽ സംഭരിച്ചുകൊണ്ടാണ് തുടക്കം. തുടർന്ന്, സ്റ്റോറേജ്, പ്രോസസ്സിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു. പിന്നീട് ഉൽപ്പന്നങ്ങൾ ബൾക്ക് മിൽക്ക് കൂളറുകളിൽ സംഭരിച്ചു.

രാജസ്ഥാനിലെ ഒട്ടകപ്പാലിന്റെ സാധ്യത

സ്ഥാപനത്തിന്റെ ഏക തൊഴിലാളിയായി തുടങ്ങിയ റാഠി, വെബ്‌സൈറ്റിൽ ഓർഡറുകൾ കൈകാര്യം ചെയ്തു, ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് പാൽ വിതരണം ചെയ്തു. കോളേജ് പഠനകാലത്ത് തന്നെ റാഠിയുടെ മനസ്സിൽ ഒട്ടകപ്പാൽ ബിസിനസ്സ് ആശയം മുളയിട്ടിരുന്നു. ഒട്ടകങ്ങൾ വ്യാപകമായിരുന്ന രാജസ്ഥാനിൽ നിന്നുള്ള ഞാൻ ഒട്ടകപ്പാലിനെക്കുറിച്ചും അത് നൽകുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ചും സുഹൃത്തുക്കളോട്സംസാരിക്കുമായിരുന്നു. വിപണിയിൽ ഒട്ടകപ്പാലിന് ഡിമാൻഡ് ഉണ്ടായിരുന്നതിനാൽ ബിസിനസ്സ് തുടക്കം മുതൽ തന്നെ ലാഭകരമായി ആദ്യ വർഷം തന്നെ കമ്പനി 67 ലക്ഷം രൂപ വിറ്റുവരവ് നേടി.

ഒട്ടകപ്പാലിൽ ഉണ്ട് മികച്ച ഗുണങ്ങൾ

ഫ്ലേവർഡ് മിൽക്ക്, ചോക്ലേറ്റ്, സോപ്പുകൾ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, അടുത്തിടെ ആട്ടിൻപാൽ, പശുവിൻ പാൽ, നെയ്യ്, എന്നിവയും അവതരിപ്പിച്ചു. സമീപഭാവിയിൽ കൂടുതൽ സൂപ്പർ ഫുഡുകൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നു. എന്തുകൊണ്ട്ഒട്ടകപ്പാൽ എന്ന് ചോദിച്ചാൽ ഹിതേഷിന്റെ മറുപടി ഇങ്ങനെയാണ്, അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്. ഓട്ടിസം ഉള്ളവർക്ക് ഇത് നല്ലതാണെന്ന് തെളിയിക്കുന്ന പഠനങ്ങളുണ്ട്, കൂടാതെ പ്രമേഹമുള്ളവരെ സഹായിക്കുന്ന പ്രകൃതിദത്ത ഇൻസുലിൻ പോലും ഉത്പാദിപ്പിക്കുന്നു. കോവിഡിന് ശേഷമുള്ള പുനരുജ്ജീവനത്തിൽ ആഭ്യന്തര വിപണിയിൽ ഉയർച്ച പ്രാപിച്ചെങ്കിലും കയറ്റുമതി ബിസിനസ് ഇപ്പോളും സജീവമായിട്ടില്ലെന്ന് ഹിതേഷ് പറയുന്നു.കമ്പനി പ്രതിമാസം 8000-10,000 ലിറ്റർ ഒട്ടകപ്പാൽ വിറ്റിരുന്നു. എന്നാൽ ഒട്ടകങ്ങളുടെ എണ്ണം കുറയുന്നതിനാൽ, ഭാവിയിൽ ഡിമാൻഡ് നിറവേറ്റാൻ കഴിയുമോ എന്ന് വ്യക്തമല്ലെന്ന് കൂടി ഈ സംരംഭകൻ കൂട്ടിച്ചേർക്കുന്നു..

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version