കേന്ദ്രസർക്കാർ 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി PMO ട്വീറ്റ് ചെയ്തു
എല്ലാ സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം
തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം
കേന്ദ്ര സർക്കാർ വകുപ്പുകളിൽ 8.72 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
കേന്ദ്രസർക്കാർ 40 ലക്ഷത്തിലധികം തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 32 ലക്ഷത്തിൽ താഴെ ജീവനക്കാരാണ് സർവീസിലുളളത്
തപാൽ, പ്രതിരോധം, റെയിൽവേ, റവന്യൂ തുടങ്ങിയ വലിയ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ
ആഭ്യന്തര മന്ത്രാലയത്തിൽ അനുവദിച്ച 10.8 ലക്ഷം തസ്തികകളിൽ 1.3 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്
മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ 2030 ഓടെ കുറഞ്ഞത് 90 ദശലക്ഷം പുതിയ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്