സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിന്റെ നാളുകളിലാണ് നാം ജീവിക്കുന്നതെന്ന് TCS സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായ ജ്യോതി രാമസ്വാമി. സൈബർ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പറയേണ്ടത് വിശ്വാസം അഥവാ Trustനെ കുറിച്ചാണ്. സുരക്ഷയുടെ മറ്റൊരു വശമാണ് വിശ്വാസം. സൈബർ ലോകത്തും ഭൗതിക ലോകത്തും സുരക്ഷിതമായ രീതിയിൽ നിങ്ങളുടെ ചുറ്റുപാടിനെ എങ്ങനെ ക്രമീകരിക്കാമെന്നതിനാണ് പ്രാമുഖ്യം. സൈബർ സുരക്ഷയിൽ ഏറ്റവും പ്രധാനമായി 3 ഘടകങ്ങളാണുള്ളത്. CIA എന്ന് അവയെ ചുരുക്കി വിളിക്കാം. അതായത്, രഹസ്യാത്മകത, സമഗ്രത, ലഭ്യത (Confidentiality, integrity, availability) എന്നിവയാണവ. ഓരോ തരത്തിലുള്ള ഡാറ്റയും കൈകാര്യം ചെയ്യേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ തരത്തിലാണ്. ഒരു സൈബർ യുഗത്തിൽ നിങ്ങളുടെ specific intellectual property എപ്പോഴും രഹസ്യാത്മകമായി സൂക്ഷിക്കണം. ഇത്തരം ഐപികൾ പരമാവധി സ്വന്തമായി രജിസ്റ്റർ ചെയ്ത് സംരക്ഷിക്കേണ്ടതുണ്ട്, രഹസ്യാത്മകതയെന്ന് ഉദ്ദേശിക്കുന്നത് അതാണ്. വെബ്സൈറ്റ്, പബ്ലിഷിംഗ് എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പൊതുവേ സമഗ്രതയെ (integrity) വിശദീകരിക്കാറുള്ളത്. നിങ്ങൾ പബ്ലിഷ് ചെയ്യുന്നത് എന്തായാലും അത് read only copy ആയിരിക്കണം, മറ്റൊരാളിന്റെ മോഡിഫിക്കേഷൻസ് സാദ്ധ്യമാകാത്ത രീതിയിലുള്ളത്. മൂന്നാമത്തേത് ലഭ്യതയാണ് (availability). ലഭ്യത ഉറപ്പാക്കാൻ ശക്തമായ ഒരു ബാക്ക് അപ്പ് മെക്കാനിസം ആവശ്യമാണ്.
മറ്റൊരു പ്രധാന ഘടകം കൂടിയുള്ളത് ഉത്തരവാദിത്തം (accountability) ആണ്. ആര്, എന്ത്, ഏതുസമയത്ത് ചെയ്യുന്നുവെന്നതാണ് ഇത്. ടെലികോം, ബാങ്കിംഗ്, ആരോഗ്യം അങ്ങനെ ഏതുമേഖലയായാലും അതിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പങ്ക്, ഉത്തരവാദിത്തം, അവകാശം (Role, Responsibility, Right) എന്നിവയെക്കുറിച്ച് കൃത്യവും വ്യക്തവുമായ ധാരണയുണ്ടായിരിക്കണം. സെക്യൂരിറ്റി ഒരു റോക്കറ്റ് സയൻസ് അല്ല, അത് ഒരു കോമൺ സെൻസ് ആണ്. ഒരു ഫോൺ ലോക്കോ പാസ് വേർഡോ സൃഷ്ടിക്കുമ്പോൾ ഫെയ്സ് റെക്കഗ്നിഷനെക്കാൾ നല്ലത് ഫിംഗർ പ്രിന്റ് ഉപയോഗിച്ചുള്ള ഓപ്പണിംഗ് രീതിയാണ്. മറ്റൊന്ന് സ്വകാര്യതയാണ്. ഏറ്റവും പ്രധാനം വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയെന്നതാണ്. എന്തിനുവേണ്ടിയാണെങ്കിലും വ്യക്തിവിവരങ്ങൾ കൈമാറും മുൻപ് ചോദ്യങ്ങൾ ചോദിക്കുക, എന്തിനുവേണ്ടിയാണ് ഓരോ വ്യക്തിവിവരങ്ങളും കൈമാറുന്നത് എന്നതിൽ ധാരണയുണ്ടായിരിക്കണം. സെക്യൂരിറ്റി മേഖലയിലുള്ള സ്ത്രീകളുടെ എണ്ണം വളരെ വളരെ കുറവാണ്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും അത്രത്തോളം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ് ഈ മേഖല. ആപ്പ് പെർമിഷനുകളടക്കം സ്ഥിരമായി നൽകാറുള്ള ഏതൊരു സാധാരണക്കാരനും സൈബർസുരക്ഷയെക്കുറിച്ചും കൃത്യമായ അറിവുണ്ടാകേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക….