ഗ്രീൻ ഹൈഡ്രജനായി Adani New Industries Ltd (ANIL) ഫ്രഞ്ച് ഊർജ്ജ കമ്പനിയായ Total Energiesമായി കൈകോർക്കുന്നു.
അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25% ഇക്വിറ്റി ഓഹരികൾ Total Energies ഏറ്റെടുക്കും.
10 വർഷത്തിനുള്ളിൽ ഗ്രീൻ ഹൈഡ്രജനുവേണ്ടി 50 ബില്യൺ ഡോളറോളം നിക്ഷേപിക്കാനാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് പദ്ധതിയിടുന്നത്.
2030 ന് മുമ്പ് ഗ്രീൻ ഹൈഡ്രജനായി പ്രതിവർഷം 1 ദശലക്ഷം ടൺ ഉൽപാദന ശേഷി സൃഷ്ടിക്കും.
അദാനി ഗ്രൂപ്പുമായി ടോട്ടൽ എനർജീസ് ഒപ്പുവെയ്ക്കുന്ന നാലാമത്തെ ഊർജ്ജ ഇടപാടാണിത്.
പ്രഖ്യാപനത്തോടെ ഇന്ത്യൻ ഓഹരി വിപണികളിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 3.53% ഉയർന്നു.