2023 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ സിഎൻജി വാഹനങ്ങളുടെ വിൽപ്പന പുതിയ ഉയരത്തിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് കിലോമീറ്ററിന് 2.1- 2.2 രൂപ നിരക്കിലുള്ള സിഎൻജിയുടെ റണ്ണിംഗ് കോസ്റ്റ് കിലോമീറ്ററിന് 5.30-5.45 രൂപയിൽ താഴെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിഎൻജി വില വർധിച്ചിട്ടുണ്ടെങ്കിലും, പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. സി‌എൻ‌ജി വാഹനങ്ങളുടെ ഇന്ധനക്ഷമത കൂടുതലായതുകൊണ്ടു തന്നെ പ്രവർത്തനച്ചെലവ് കുറവാണെന്നതും ഗുണകരമാണ്.  

CNG വാഹനവിൽപ്പനയുടെ കണക്കെടുക്കുമ്പോൾ

        മാരുതി സുസുക്കിയിൽ, CNG വാഹനങ്ങൾ മൊത്തം വിൽപ്പനയുടെ അഞ്ചിലൊന്ന് വരും. ഔട്ട്പുട്ട് തടസ്സങ്ങളില്ലായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷം, കമ്പനി രജിസ്റ്റർ ചെയ്ത 474,953 യൂണിറ്റുകളുടെ ഡീസൽ വാഹനങ്ങളെ മറികടക്കുമായിരുന്നു സിഎൻജി വാഹനങ്ങളുടെ വിൽപ്പന. എന്നാൽ നിലവിൽ സിഎൻജി വാഹനങ്ങൾക്കായുള്ള 130,000 ഓർഡറുകൾ കൂടി മാരുതിക്ക് തീർപ്പാക്കാനുണ്ട്. കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ശരാശരി പ്രതിമാസ വിൽപ്പന 58% വർദ്ധിച്ചിട്ടുണ്ട്. 2021ൽ 37,584 യൂണിറ്റ് സിഎൻജി വിറ്റഴിച്ചപ്പോൾ, 2022ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഹ്യുണ്ടായ് ഇതിനോടകം 24,730 സിഎൻജി വാഹനങ്ങളാണ് വിറ്റഴിച്ചത്.

ക്രൂഡ് ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം

       നിലവിൽ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ചേർന്ന് 14 സിഎൻജി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സിഎൻജി വാഹനങ്ങളുടെ വിൽപ്പന 261,000 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (SIAM) 61-ാമത് വാർഷിക കൺവെൻഷനിൽ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരുത്സാഹപ്പെടുത്താനും പകരം ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതിന് ബദൽ ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്നവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയിരുന്നു.

വിതരണ ഔട്ട്ലെറ്റുകളിൽ വർദ്ധന

          മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് 1,400 ഔട്ട്‌ലെറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 3,700 സിഎൻജി വിതരണ ഔട്ട്‌ലെറ്റുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. പേഴ്‌സണൽ മൊബിലിറ്റി സ്‌പെയ്‌സിൽ സിഎൻജി വാഹനങ്ങൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 10 വർഷത്തിനുള്ളിൽ 10,000 സിഎൻജി വിതരണ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം തന്നെ 2019 ൽ പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത കാർ ഉപയോക്താക്കൾ സിഎൻജി വാഹനങ്ങളിലേക്ക് മാറിയാൽ എണ്ണ ഇറക്കുമതിയിൽ രാജ്യത്തിന് ഏകദേശം 2 ലക്ഷം കോടി ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version