ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുകയെന്നതും നിക്ഷേപകരുടെ മൂല്യനിർണ്ണയത്തിൽ മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതിയിൽ അത് വളർത്തിയെടുക്കുകയെന്നതും എളുപ്പമുള്ള കാര്യമല്ല. സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും അങ്ങനെയൊന്ന് ആരംഭിക്കാൻ തീരുമാനിക്കുമ്പോൾ സംഭവിക്കാൻ സാദ്ധ്യതയുള്ള തെറ്റുകളെക്കുറിച്ചും ആർ‌പി‌ജി എന്റർ‌പ്രൈസസ് മേധാവി ഹർഷ് ഗോയങ്ക

ട്വീറ്റ് ചെയ്തു. “ടോപ്പ് 10 സ്റ്റാർട്ടപ്പ് തെറ്റുകൾ” എന്ന ഗ്രാഫിലൂടെയാണ് ഗോയങ്ക വിലയിരുത്തലുകൾ പങ്കുവെച്ചത്.

സ്റ്റാർട്ടപ്പുകൾ ചെയ്യുന്ന തെറ്റുകൾ

  1. ഡിമാന്റിന് അനുസൃതമായല്ലാത്ത സ്റ്റാർട്ടപ്പുകൾ തുടങ്ങുക
  2. മോശം നിയമനം
  3. ശ്രദ്ധക്കുറവ്
  4. വിൽപ്പനയും വിപണനവും നിർവഹിക്കുന്നതിലെ പരാജയം
  5. ശരിയായ സഹസ്ഥാപകരില്ലാത്തത്
  6. ഉപഭോക്താക്കളെക്കാൾ പ്രാധാന്യം നിക്ഷേപകർക്ക് നൽകുന്നത്
  7. മതിയായ സാമ്പത്തിക ഭദ്രതയില്ലാതെ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്
  8. അമിതമായ പണവിനിയോഗം
  9. അവശ്യഘട്ടങ്ങളിൽ വിദഗ്ധസഹായമെടുക്കാൻ കാണിക്കുന്ന വൈമുഖ്യം
  10. സോഷ്യൽ മീഡിയയുടെ വിപണന സാധ്യതകൾ വിനിയോഗിക്കാതിരിക്കൽ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version