നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തുന്നൂ Mercedes-Benz സൂപ്പർകാർ, AMG വൺ

നീണ്ട കാത്തിരിപ്പിനൊടുവിൽ സൂപ്പർകാർ, AMG വൺ, Mercedes-Benz വിപണിയിലെത്തിക്കുന്നു. Formula 1 Racing കാറുകൾക്ക് സമാനമായ സാങ്കേതികവിദ്യയിലാണ് AMG വൺ പ്രവർത്തിക്കുക. 2.27 ദശലക്ഷം യൂറോ, ഏകദേശം 2.4 ദശലക്ഷം ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. സൂപ്പർ കാറിന് 2.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 62 മൈൽ വേഗതയിൽ സഞ്ചരിക്കാനാകുമെന്ന് Benz അവകാശപ്പെടുന്നു.

ലൈറ്റ് വെയ്റ്റ് Carbon Fiber ഉപയോഗിച്ചാണ് ബോഡിയും ചാസിസും നിർമ്മിച്ചിരിക്കുന്നത്. ഫോർമുല 1-സ്റ്റൈൽ റെക്ടാംഗുലർ സ്റ്റിയറിംഗ് വീൽ, രണ്ട് സീറ്റുകളുള്ള കോക്ക്പിറ്റ്, 10 Inch ഡിസ്‌പ്ലേകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്. 2017-ലാണ് വാഹനത്തിന്റെ നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം കമ്പനി ആദ്യമായി പുറത്തുവിട്ടത്. വണ്ണിന്റെ പ്രൊഡക്ഷൻ പതിപ്പ് Mercedes ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version