E-Commerce പ്ലാറ്റ്‌ഫോമായ Pickrr ഏറ്റെടുക്കാൻ Shiprocket, ഡീൽ 200 ഡോളറിന്

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Pickrr ഏറ്റെടുക്കാൻ ലോജിസ്റ്റിക്ക്സ് ടെക്നോളജി പ്ലാറ്റ്ഫോം Shiprocket

200 മില്യൺ ഡോളറിന് ഏകദേശം 1,560 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ

ഡിജിറ്റൽ റീട്ടെയിലർ കമ്മ്യൂണിറ്റി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മുൻനിര ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന നിലയിൽ ഷിപ്പ്‌റോക്കറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഡീൽ ഗുണകരമാകുമെന്ന് കമ്പനി

ഡയറക്‌ട്-ടു-കൺസ്യൂമർ (D2C) ബ്രാൻഡുകൾ, SME ഇ-ടെയ്‌ലർമാർ, സോഷ്യൽ കൊമേഴ്‌സ് വിൽപ്പനക്കാർ എന്നിവയുൾപ്പെടെ രണ്ട് കമ്പനികൾക്കും 75,000-ത്തിലധികം ഉപഭോക്തൃ അടിത്തറയുണ്ട്

പ്രതിമാസം 10 ദശലക്ഷം ഷിപ്പ്‌മെന്റുകൾക്കുപുറമേ, റീട്ടെയ്ൽ വിൽപ്പനക്കാരുടേയും ബ്രാൻഡുകളുടേയും സൈറ്റുകൾ Shopyfy പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന സേവനവും Shiprocket നൽകുന്നു

കോംപ്ലിമെന്ററി ഉൽപ്പന്നങ്ങളും ഉപഭോക്തൃ വിഭാഗങ്ങളും ഉപയോഗിച്ച് മികച്ച ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് Shiprocket സഹ സ്ഥാപകനും സിഇഒയുമായ Saahil Goel

ഷിപ്പിംഗ് പാർട്ണർമാർ, വെയർഹൗസ് ദാതാക്കൾ, ഷോപ്പിംഗ് കാർട്ടുകൾ, മാർക്കറ്റ്പ്ലേസുകൾ എന്നിവയടങ്ങുന്ന ആവാസവ്യവസ്ഥയ്ക്ക് സംയുക്ത പ്ലാറ്റ്ഫോം ഉണർവ്വുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു

2017-ൽ സ്ഥാപിതമായ ഷിപ്പ്റോക്കറ്റിന് PayPal, Tribe Capital, Zomato തുടങ്ങിയ കമ്പനികളുടെ പിന്തുണയുണ്ട്

2018ൽ തുടക്കമിട്ട സ്ഥാപനമാണ് Omidyar Network, Guild Capital, Amicus, IIFL, Ananta തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന Pickrr

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version