ISRO ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി ധാരണയായി, Geospatial Data  കൈമാറും
ISRO ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി ധാരണയായി, Geospatial Data കൈമാറും

ഗവൺമെന്റ് ജിയോസ്‌പേഷ്യൽ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് ISROയുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് സ്റ്റാർട്ടപ്പുകൾ.

അഹമ്മദാബാദിൽ Indian National Center for Space Promotion and Authorization അഥവാ ഇൻ-സ്‌പേസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വകാര്യ ഇന്ത്യൻ ജിയോലൊക്കേഷൻ സ്റ്റാർട്ടപ്പായ PATA ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച കമ്പനികളിലൊന്നാണ്.

digital short code അടിസ്ഥാനമാക്കിയുള്ള വിലാസങ്ങൾക്കും നാവിഗേഷൻ ടൂളുകൾക്കുമായി central indian space ഏജൻസിയുടെ ജിയോസ്‌പേഷ്യൽ ഡാറ്റയും സേവനങ്ങളുമാണ് PATA ഉപയോഗിക്കുന്നത്.

സാറ്റ്ലൈറ്റ് ഇമേജറി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വിലാസങ്ങൾ സൃഷ്ടിക്കാൻ ISROയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കും.

വെബ് ബ്രൗസർ അധിഷ്‌ഠിത മാപ്പിംഗ് പ്ലാറ്റ്‌ഫോമായ Bhuvan, ഒപ്റ്റിക്കൽ, ഹൈപ്പർസ്‌പെക്ട്രൽ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Veda എന്നിവയുൾപ്പെടെ ISROയുടെ വിവിധ ജിയോലൊക്കേഷൻ ടൂളുകൾ കൈമാറുന്നതിന് കരാർ ഗുണകരമാകും.

ബഹിരാകാശ, ഉപഗ്രഹ ചിത്രങ്ങൾ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇന്ത്യൻ കമ്പനികൾക്ക് ISRO-യിൽ നിന്ന് വിഭവങ്ങളും വൈദഗ്ധ്യവും നേടാനുള്ള സൗകര്യമൊരുക്കുന്ന സ്ഥാപനമാണ് IN-SPAce.

സ്വകാര്യ ബഹിരാകാശ വ്യവസായം, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ മികച്ച പ്രവർത്തനത്തിന് ഇൻസ്‌പേസ് നിർണായകമാണെന്ന് Satellite Industry Association of India ഡയറക്ടർ ജനറൽ അനിൽ പ്രകാശ് വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version