ഇന്റേണൽ ടാങ്ക് ക്ലീനിംഗിനും റിഫൈനറികളിൽ പരിശോധന നടത്തുന്നതിനുമായി ക്ലീനിംഗ് റോബോട്ടുകൾ വികസിപ്പിക്കുന്നതിന് ജെൻറോബോട്ടിക്സുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.
റിഫൈനറികളിലെ ക്ലീനിംഗ് പ്രവർത്തനങ്ങൾ പൂർണ്ണമായും യന്ത്രവൽകൃതമാക്കുന്നതിന് റോബോട്ടുകൾ വികസിപ്പിക്കാൻ ഇരുകമ്പനികളും ധാരണയിലെത്തി.
പെട്രോളിയം ടാങ്കുകളുടെ ശുചീകരണവും അറ്റകുറ്റപ്പണിയുമാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ 23 റിഫൈനറികളിൽ 11 എണ്ണം നിയന്ത്രിക്കുന്ന ഏറ്റവും വലിയ റിഫൈനറി ശൃംഖലയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.
റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമുപയോഗിച്ച് സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർക്കായി സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്ന സ്റ്റാർട്ടപ്പാണ് ജെൻറോബോട്ടിക്സ്.
അഴുക്കുചാലുകളടക്കം വൃത്തിയാക്കുന്ന ബാൻഡികൂട്ട് റോബോട്ടാണ് ജെൻറോബോട്ടിക്സ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.