2025ഓടെ Ola ഇലക്ട്രിക്ക് കാർ വിപണിയിലെത്തിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ Bhavish Aggarwal. നീണ്ട റൂഫ് ലൈനും സൈഡ് ഡോർ ഏറ്റവും പിന്നിലായുമുള്ള ഒരു കോംപാക്റ്റ് ഹാച്ച്ബാക്ക് ആയിരിക്കില്ല വാഹനത്തിനുണ്ടാവുക. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഒല ഫ്യൂച്ചർ പ്ലാന്റ് കേന്ദ്രീകരിച്ചായിരിക്കും ഇലക്ട്രിക്ക് കാറിന്റെ നിർമ്മാണം.
നൂതന സെൽ കെമിസ്ട്രി, നിർമ്മാണം, മറ്റ് ബാറ്ററി ടെക്നോളജി എന്നിവയിൽ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 50 ജിഗാവാട്ട് ശേഷിയുള്ള ബാറ്ററി സെൽ നിർമ്മാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കാനും Ola പദ്ധതിയിടുന്നുണ്ട്. Ather Energy, Hero Electric, Bajaj, and TVS Motors തുടങ്ങിയവരാണ് ഇന്ത്യൻ വിപണിയിൽ ഒലയുടെ പ്രധാന എതിരാളികൾ. 50,000-ലധികം Ola സ്കൂട്ടറുകൾ നിലവിൽ ഇന്ത്യൻ നിരത്തിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.