AI സ്റ്റാർട്ടപ്പായ സോഷ്യോഗ്രാഫ് സൊല്യൂഷൻസിൽ മാരുതി സുസുക്കി 2 കോടി രൂപ നിക്ഷേപിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈദഗ്ധ്യമുള്ള സോഷ്യോഗ്രാഫ് സൊല്യൂഷൻസിന്റെ Dave.AI എന്ന വിഷ്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം മാരുതി ഉപയോഗിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റൽ വിൽപ്പന അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് മാരുതി ലക്ഷ്യമിടുന്നത്.
12.09% ഇക്വിറ്റി സ്റ്റേക്ക് ആണ് സോഷ്യോഗ്രാഫ് സൊല്യൂഷൻസിൽ മാരുതി സ്വന്തമാക്കുന്നത്. മൊബിലിറ്റി സൊല്യൂഷൻസ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള മൊബിലിറ്റി & ഓട്ടോമൊബൈൽ ഇന്നൊവേഷൻ ലാബ് പ്രോഗ്രാമിന്റെ ഭാഗമാണ് നിക്ഷേപമെന്ന് കമ്പനി പറഞ്ഞു. പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുക്കി ഇന്നൊവേഷൻ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.