E-mobility വ്യാപിപ്പിക്കാൻ ബംഗളുരുവിൽ 140 ഓളം പുതിയ EV Charging Stations വരുന്നു

ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ബംഗളുരുവിൽ 140ഓളം പുതിയ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി BESCOM. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കർണ്ണാടകയിലുടനീളം 1,000 വരെ ഇവി ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്ന് BESCOM മാനേജിംഗ് ഡയറക്ടർ പി.രാജേന്ദ്ര ചോളൻ. 2021ലെ കർണ്ണാടക ബജറ്റിൽ, 1000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രഖ്യാപിക്കുകയും നിർമ്മാണചുമതല ബെസ്‌കോമിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ് എന്നിവയുമായി BESCOM
സഹകരിക്കുന്നുണ്ട്.

ഈ വർഷം ആദ്യം, ഹെവി ഇൻഡസ്ട്രീസ് വകുപ്പ് 172 ഇവി ചാർജിംഗ് സ്റ്റേഷനുകൾ കർണാടകയ്ക്ക് അനുവദിച്ചിരുന്നു. 2022 ഏപ്രിലിലെ കണക്കനുസരിച്ച് ബെംഗളൂരുവിൽ ഒരു ലക്ഷത്തിലധികം EV-കളാണുള്ളത്. 2030ഓടെ ഇത് ഏകദേശം രണ്ട് ദശലക്ഷത്തോളമാകുമെന്ന് പ്രതീക്ഷിക്കുന്നുEV കളുടെ വർദ്ധന ഉൾക്കൊള്ളാൻ 2030 ഓടെ നഗരത്തിൽ കുറഞ്ഞത് 58,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇല്ക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ EV Jagruthi പോർട്ടലും കർണാടക സർക്കാർ അവതരിപ്പിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version