ഒക്ടോബറിൽ ഒരു മാസം നീണ്ടുനിന്ന ശുചിത്വ യജ്ഞത്തിൽ സ്ക്രാപ്പ് വിൽപനയിലൂടെ സർക്കാരിന് ലഭിച്ചത് 800 കോടി രൂപ. ഏഴ് വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ആവശ്യമായ തുകയാണിത്. ഏകദേശം 233 ലക്ഷം ചതുരശ്ര അടി സ്ഥലം ഇതിലൂടെ സ്വതന്ത്രമാക്കാനും സാധിച്ചു.

സ്ക്രാപ്പ് വിറ്റ് 800 കോടി, Sale of scrap gets govt 800 crore

കേന്ദ്ര സർക്കാർ ഓഫീസുകളിലുടനീളം ശുചിത്വത്തിനായുള്ള പ്രത്യേക കാമ്പെയ്‌നിന്റെ ഭാഗമായാണ് സ്ക്രാപ്പ് വിൽപന നടന്നത്. കഴിഞ്ഞ അഞ്ച് റൗണ്ടുകളിലൂടെ സ്‌ക്രാപ്പ് വിൽപനയിലൂടെ ഏകദേശം 4100 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മെഗാ ബഹിരാകാശ ദൗത്യത്തിന്റെയോ ഒന്നിലധികം ചന്ദ്രയാൻ ദൗത്യങ്ങളുടെയോ മൊത്തം ബജറ്റിന് സമാനമാണിതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ നീക്കങ്ങളിലൂടെ, സർക്കാർ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും 923 ലക്ഷം ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുത്തു. കഴിഞ്ഞ അഞ്ച് പ്രത്യേക കാമ്പെയ്‌നുകളിൽ അനുവദിച്ച ആകെ സ്ഥലം ഒരു വലിയ മാളോ മറ്റേതെങ്കിലും വലിയ അടിസ്ഥാന സൗകര്യങ്ങളോ കൊണ്ടുവരാൻ പര്യാപ്തമാണെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രി പറഞ്ഞു.

The Indian government earned ₹800 crore in Railway Scrap Revenue during a nationwide cleanliness campaign. The month-long scrap sale freed 2.33 million sq ft of space—enough to fund seven Vande Bharat trains and boost asset efficiency across ministries.

Share.

Comments are closed.

Exit mobile version