എൻഎംസി ഹെൽത്ത്‌കെയർ സ്ഥാപകൻ ബി ആർ ഷെട്ടി ബാങ്ക് ഓഫ് ബറോഡയിൽ (BoB) നിന്നും മറ്റു 25 കുറ്റാരോപിതരിൽ നിന്നുമായി 15 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ബാങ്ക് അധികൃതരും മുൻ എൻഎംസി എക്സിക്യൂട്ടീവുകളും ചേർന്ന് ഫണ്ട് വകമാറ്റിയെന്നും, കടബാധ്യതകൾ മറച്ചുവെച്ചെന്നും, വ്യാജ ഒപ്പിട്ട ഗ്യാരന്റികളുടെ പേരിൽ തന്നെ വേട്ടയാടിയെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ബാങ്കിന്റെ തെറ്റായ നടപടികൾ കാരണം തനിക്കുണ്ടായ പേരുദോഷത്തിനും ബിസിനസ്സ് നഷ്ടത്തിനും പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് ഷെട്ടിയുടെ ആവശ്യം.

BR Shetty Bank of Baroda Lawsuit

2012-ൽ കമ്പനികളുടെ നിയന്ത്രണം ഉപേക്ഷിച്ച താൻ, 2020-ലാണ് മുൻ ഉദ്യോഗസ്ഥർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അറിയുന്നതെന്ന് ഷെട്ടി വ്യക്തമാക്കുന്നു. വ്യാജ നിർദ്ദേശങ്ങളും ഒപ്പുകളും ഉപയോഗിച്ച് പണം സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും, ആന്റി മണി ലോണ്ടറിങ് മുന്നറിയിപ്പുകൾ ബാങ്ക് ഓഫ് ബറോഡ അവഗണിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. എൻഎംസി ഗ്രൂപ്പിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡ അടുത്തിടെ 600 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഷെട്ടി ബാങ്കിനെതിരെ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

NMC Healthcare founder B.R. Shetty files a $15 billion lawsuit against Bank of Baroda in the Bombay High Court, alleging fraud and unauthorized fund diversion.

Share.
Leave A Reply

Exit mobile version