500 കോടി രൂപയ്ക്ക് മുകളിൽ നിർമ്മാണച്ചെലവുള്ള ഹൈവേ പദ്ധതികൾക്ക് 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള പ്രൊഫഷണൽ ഡോക്യുമെന്ററി ഫിലിമുകൾ നിർബന്ധമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). പദ്ധതിയുടെ പ്രാരംഭ ഘട്ടം മുതൽ കമ്മീഷനിങ് വരെയുള്ള നിർമ്മാണ നാഴികക്കല്ലുകൾ, എൻജിനീയറിങ് വെല്ലുവിളികൾ, അവ പരിഹരിച്ച രീതികൾ എന്നിവ വ്യക്തമായി റെക്കോർഡ് ചെയ്യാൻ കരാറുകാർക്ക് അതോറിറ്റി നിർദേശം നൽകി.

NHAI Mandatory Documentaries Highway Projects

പദ്ധതികളുടെ നിർമ്മാണ പുരോഗതിയും സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങളും വിലയിരുത്താൻ ഡ്രോൺ ദൃശ്യങ്ങളും പ്രൊഫഷണൽ വീഡിയോ ഏജൻസികളുടെ സേവനവും കരാറുകാർ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകാത്ത പുതിയ പദ്ധതികൾക്കും പ്രവൃത്തി തീയതി പ്രഖ്യാപിക്കാത്ത കരാറുകൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.

NHAI makes 15 to 20-minute professional documentaries mandatory for highway projects worth over ₹500 crore to record construction milestones and engineering challenges.

Share.
Leave A Reply

Exit mobile version