വരും വർഷങ്ങളിൽ local sourcing 50% ആയി ഉയർത്താൻ ലക്ഷ്യമിട്ട് IKEA
വരും വർഷങ്ങളിൽ local sourcing 50% ആയി ഉയർത്താൻ ലക്ഷ്യമിട്ട് IKEA

വരും വർഷങ്ങളിൽ പ്രാദേശിക സോഴ്‌സിംഗ് 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ട് സ്വീഡിഷ് കമ്പനിയായ IKEA. 2018ൽ ഹൈദരാബാദിലാണ് IKEA ഇന്ത്യയിലാദ്യമായി പ്രവർത്തനമാരംഭിച്ചത്. പിന്നീട് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സ്റ്റോറുകൾ വ്യാപിപ്പിച്ചു. കർണ്ണാടകയിൽ 3,000 കോടി രൂപ കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ബെംഗളൂരുവിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും IKEA ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ Susanne Pulverer (സൂസൻ പൾവറർ) വ്യക്തമാക്കി.

പ്രധാന വിപണികളിലൊന്നായ ഇന്ത്യയിൽ 10,500 കോടി രൂപയുടെ അധിക നിക്ഷേപം നടത്താൻ IKEA ഉദ്ദേശിക്കുന്നുണ്ട്. 2030-ഓടെ ഇന്ത്യയിൽ നിലവിലുള്ള സാന്നിധ്യം 3,000-ൽ നിന്ന് 10,000-ത്തിലധികമായി വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിൽ ഏകദേശം 100 ദശലക്ഷം ഉപഭോക്താക്കൾ ഓൺലൈനായും അല്ലാതെയും IKEA സന്ദർശിച്ചതായി കമ്പനി അവകാശപ്പെടുന്നു. IKEAയുടെ 37 ശതമാനം ഉൽപ്പന്നങ്ങൾ ഓൺലൈൻ ചാനലുകളിലൂടെയും 63 ശതമാനം ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയുമാണ് വിൽപ്പന നടത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version