ആറാം ഇന്ത്യൻ സാസ് യൂണിക്കോണായി ബെംഗളൂരു ആസ്ഥാനമായുള്ള സെയിൽസ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ LeadSquared. സീരീസ് C റൗണ്ടിൽ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്ന് LeadSquared 153 മില്യൺ ഡോളർ സമാഹരിച്ചു. ഈ വർഷം എലൈറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന ആറാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പും മൊത്തം സ്റ്റാർട്ടപ്പുകളിൽ പതിനാറാമത്തേതുമാണ് LeadSquared.
Druva, Icertis, Postman, Zenoti എന്നിവയും സാസ് യൂണിക്കോൺ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ആഗോളതലത്തിൽ 2000-ത്തിലധികം ഓർഗനൈസേഷനുകളെ സഹായിക്കുന്ന സെയിൽസ് ഓട്ടോമേഷൻ പ്ലാറ്റ്ഫോമാണ് LeadSquared. 2011-ൽ നിലേഷ് പട്ടേൽ, പ്രശാന്ത് സിംഗ്, സുധാകർ ഗോർട്ടി എന്നിവർ ചേർന്നാണ് LeadSquared സ്ഥാപിച്ചത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാനാണ് കമ്പനി നിലവിൽ പദ്ധതിയിടുന്നത്.