ഭാരത്-എൻസിഎപി നിർബന്ധമാക്കേണ്ടതില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകൾക്കും ഭാരത്-എൻസിഎപി ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നിനെ എതിർത്ത് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ. എൻസിഎപി പോലുള്ള ടെസ്റ്റുകൾ ഒരു മാനദണ്ഡമായ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിപണിയാണ് ഇന്ത്യയെന്ന് ആർ സി ഭാർഗവ ബിസിനസ് ടുഡേയോട് പറഞ്ഞു
ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ഭാരത്-എൻസിഎപി അനുവദിക്കുമെന്നും എന്നാൽ അത് ചാർജ്ജബിൾ ആയിരിക്കുമെന്നും ഭാർഗവ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ വാഹനങ്ങളിലും യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല, കാരണം അത് ഇരുചക്രവാഹനങ്ങളിൽ പ്രയോഗിക്കാൻ കഴിയില്ല. മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ, കാറുകൾ പീരിയോഡിക്കൽ ഇൻസ്പെക്ഷന് വിധേയമാണ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇന്ത്യയിൽ അത് കർശനമല്ലെന്നും ഭാർഗവ പറഞ്ഞു. ഭാരത്-എൻസിഎപിയുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ ഗ്ലോബൽ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സംയോജിപ്പിക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്.