ഗൂഗിളിന്റെ ഹോം സെക്യുരിറ്റി സിസ്റ്റമായ Google Nest Cam  ഇന്ത്യയിൽ

ഗൂഗിളിന്റെ ഹോം സെക്യുരിറ്റി സിസ്റ്റമായ Google Nest Cam ഇന്ത്യയിലെത്തി. Tata Play Secure Plus വഴിയാണ് ഗൂഗിൾ ഹോം സെക്യുരിറ്റി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ഉപയോഗിച്ചാണ് Smart Home ഫീച്ചറുകൾ ഉള്ള ഗൂഗിൾ നെസ്റ്റ് ക്യാം പ്രവർത്തിക്കുന്നത്. യൂസേഴ്സിന് റീചാർജ് ചെയ്യാനും കഴിയും. Nest Aware, Nest Aware Premium എന്നിവ യഥാക്രമം 3,000 രൂപയ്ക്കും 5,000 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. 4 Nest Cam വരെ സപ്പോർട്ടോടു കൂടി രണ്ടുമാസത്തേക്ക് Nest Aware Basic സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തോടൊപ്പം 11,999 രൂപയ്ക്കും ലഭ്യമാകും.

Google Nest Cam വീടിനകത്തോ പുറത്തോ സ്ഥാപിക്കാവുന്ന ഒരു സുരക്ഷാ ക്യാമറയാണ്, അത് ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും. ക്യാമറ മോഷൻ സെൻസറുകളെ പിന്തുണയ്‌ക്കുകയും ആരെങ്കിലും നുഴഞ്ഞുകയറുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. മൃഗങ്ങൾ / വാഹനങ്ങൾ / വ്യക്തികൾ എന്നിവയ്ക്ക് വേർതിരിച്ചു അലർട്ടുകൾ, ബിൽറ്റ് ഇൻ മൈക്രോഫോണും സ്പീക്കറും വഴിയുള്ള ടു വേ കമ്മ്യൂണിക്കേഷൻ, പോലെയുള്ള നിരവധി ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. ടാറ്റ പ്ലേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും Google നെസ്റ്റ് ക്യാം വാങ്ങാൻ കഴിയും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version