Tata Power സോളാറിന്റെ പുതിയ Floating Solar Power Project കായംകുളത്ത്,  സ്ഥാപിത ശേഷി 101.6 മെഗാവാട്ട്

കായംകുളത്ത് പുതിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടുമായി Tata Power. 350 ഏക്കർ ജലാശയത്തിലെ 101.6 മെഗാവാട്ട് പീക്ക് കപ്പാസിറ്റിയുളള പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയെന്ന് കമ്പനി. സോളാർ പ്ലാന്റ് മുഴുവനായും ജലത്തിൽ പൊങ്ങിക്കിടക്കുന്നതിനായി, ഒഴുകി നീങ്ങുന്നതും താൽക്കാലികവുമായ ഒരു scaffolding platform, Tata Power Solar നിർമ്മിച്ചിട്ടുണ്ട്. പവർ പർച്ചേസ് എഗ്രിമെന്റ് വിഭാഗത്തിലുള്ള Floating Solar Photovoltaic യിലെ ആദ്യ പദ്ധതിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

കരാർ പ്രകാരം, പ്ലാന്റിൽ നിന്നുള്ള മുഴുവൻ വൈദ്യുതിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറും. 5 മെഗാവാട്ട് (MW) ശേഷിയുള്ള ഫ്ലോട്ടിംഗ് ഇൻവെർട്ടറുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോമാണ് FSPV. സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ നിർണ്ണായകമായ ചുവടുവെപ്പാണ് പദ്ധതിയെന്ന് Tata Power സിഇഒയും എംഡിയുമായ Praveer Sinha. 2030-ഓടെ സൗരോർജ്ജത്തിലൂടെ 500 ജിഗാവാട്ട് ഊർജം നേടുകയെന്ന ലക്ഷ്യം നേടുന്നതിന് പദ്ധതി മുതൽക്കൂട്ടാകുമെന്ന് Tata Power Renewables പ്രസിഡന്റ് ആശിഷ് ഖന്ന വ്യക്തമാക്കി. ടാറ്റ പവറിന്റെ പൂർണ്ണ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സബ്സിഡിയറിയാണ് Tata Power Solar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version