420 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ശൃംഖലയുടെ ചെയർമാൻ ആയി ആകാശ് അംബാനി. Reliance Jio Infocomm, പുതിയ ചെയർമാനായ ആകാശ് അംബാനിയെ കുറിച്ച് കൂടുതലറിയാം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ് അംബാനി. ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട് 31 കാരനായ ആകാശ് അംബാനി. 2014-മുതൽ ജിയോയുടെ പ്രാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ആകാശ് അംബാനി 2020 മെയ് മാസത്തിൽ ബോർഡിലെത്തി. ടെക് പ്രമുഖരായ ഫേസ്ബുക്കും ജിയോ പ്ലാറ്റ്ഫോംസും തമ്മിലുള്ള സുപ്രധാന ഇടപാടിൽ ആകാശ് അംബാനി ഒരു നിർണായക പങ്ക് വഹിച്ചു. 2017-ൽ 2G-യിൽ നിന്ന് 4G-യിലേക്ക് വിപ്ലവം സൃഷ്ടിച്ച ജിയോഫോൺ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്ത ടീമുമായി ചേർന്ന് പ്രവർത്തിച്ചു. AI-ML, ബ്ലോക്ക്ചെയിൻ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെയും കഴിവുകളുടെയും വികസനത്തിൽ അതീവ ശ്രദ്ധാലുവാണ്. 2018 മാർച്ചിൽ ഓൺലൈൻ മ്യൂസിക് സ്ട്രീമിംഗ് സേവനമായ Saavn ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകി. Nasdaq ലിസ്റ്റഡ് ടെലികമ്പനി Radysis Corp, ഡീപ്ടെക് സ്റ്റാർട്ടപ്പ് Tesseract, ആർട്ടിഫിഷ്യൽ ഇന്റലിൻസ് സ്ഥാപനം Haptik എന്നിവ ഏറ്റെടുക്കലുകളിൽ പെടുന്നു, റിലയൻസ് ജിയോ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആകാശിന്റെ നേതൃത്വം കൂടുതൽ ശ്രദ്ധ നേടുന്നു. 5G സ്പെക്ട്രം ലേലവുമായി ടെലികോം മേഖല അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്ന നിർണായക ഘട്ടത്തിലാണ് ആകാശ് ജിയോയെ നയിക്കാനെത്തുന്നത്.
Reliance Jio ആകാശിന്റെ കൈകളിൽ
Reliance Jio ഇൻഫോകോമിനെ നയിക്കാൻ Akash Ambani