ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ Instagram, Driving License ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്

ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ ഇൻസ്റ്റാഗ്രാം ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് പോലുളള തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡി അപ്‌ലോഡ് ചെയ്ത് ആളുകളുടെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള പുതിയ ഓപ്ഷനുകൾ പരീക്ഷിക്കുകയാണെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം. ആളുകളുടെ സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കുന്നതിന്, ഓൺലൈൻ പ്രായ പരിശോധനയിൽ വൈദഗ്ധ്യമുള്ള Yoti- എന്ന കമ്പനിയുമായി ഇൻസ്റ്റഗ്രാം പങ്കാളിത്തത്തിലേർപ്പെട്ടു. യുഎസിൽ പരീക്ഷിച്ചു വരുന്ന പുതിയ ഐഡി അപ്‌ലോഡിൽ Instagram-ൽ ജനനത്തീയതി എഡിറ്റ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, അവരോട് പ്രായം സ്ഥിരീകരിക്കാൻ ആവശ്യപ്പെടും.

ഇൻസ്റ്റാഗ്രാം പറയുന്നതനുസരിച്ച്, സംഭരിച്ച ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കപ്പെടും. പ്രായം സ്ഥിരീകരിക്കുന്നതിന് ഒരു സെൽഫി വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നും പ്രായം സ്ഥിരീകരിക്കുന്നതിന് അല്ലാതെ മറ്റൊന്നിനും വീഡിയോ ഉപയോഗിക്കില്ലെന്നും ഇൻസ്റ്റഗ്രാം പറയുന്നു. അതുമല്ലെങ്കിൽ പ്രായം സ്ഥിരീകരിക്കാൻ മ്യൂച്വൽ ഫ്രണ്ട്സിനോട് ആവശ്യപ്പെടാനും കഴിയും. 2019-ൽ, സൈൻ അപ്പ് ചെയ്യുമ്പോൾ പ്രായം നൽകാൻ Instagram ആദ്യം ആവശ്യപ്പെട്ടിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version