TiE യംഗ് എന്റർപ്രണേഴ്‌സ് ഗ്ലോബൽ പിച്ച് മത്സരത്തിൽ നേട്ടം കൊയ്ത് മലയാളി വിദ്യാർത്ഥികൾ

TiE യംഗ് എന്റർപ്രണേഴ്‌സ് ഗ്ലോബൽ പിച്ച് മത്സരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് 4,500 ഡോളർ സമ്മാനത്തുകയുള്ള മിന്നുന്ന നേട്ടം. നടുവുവേദയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യുഷ്യൻ അവതരിപ്പിച്ച SITLIGN ടീമാണ് പുരസ്ക്കാരത്തിന് അർഹരായത്. TiE കേരളയെ പ്രതിനിധീകരിച്ച് മത്സരിച്ച യുവ വിദ്യാർത്ഥികൾ ലോകമെമ്പാടുമുള്ള 20 ടീമുകളുമായി മത്സരിച്ചാണ് പുരസ്കാരം നേടിയത്. കൊച്ചി, കാക്കനാട്,  ഭാവൻസ് ആദർശ് സ്കൂളിൽ നിന്നുളള വിദ്യാർത്ഥികളായ അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവരുൾപ്പെടുന്ന ടീമാണ് നേട്ടം കൈവരിച്ചത്.

മത്സരത്തിൽ Best Execution, Best Customer Validation  അംഗീകാരവും അവർ നേടി. സംരംഭകത്വം പിന്തുടരാൻ താൽപ്പര്യപ്പെടുന്നവർക്ക് നിക്ഷേപകരുമായുളള ആക്സസ് ലഭിക്കും., ചാപ്റ്റർ ഫൈനലിൽ മത്സരിച്ച 12 ടീമുകളിൽ നിന്ന് വിജയിയായാണ് SITLIGN ഗ്ലോബൽ പിച്ച് മത്സരത്തിന് അർഹത നേടിയത്. ഈ വർഷം സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ പത്തിലധികം സ്‌കൂളുകളിൽ നിന്നായി 2500 വിദ്യാർഥികളിലേക്കാണ് എത്തിയതെന്ന് ടൈ കേരള പ്രസിഡന്റ് Anisha Cherian പറഞ്ഞു. Meeran Group, Mane Kancor, Popular Vehicles and Services എന്നിവരായിരുന്നു സ്പോൺസേഴ്സ്.

കഴിഞ്ഞ നാല് വർഷമായി ടൈ കേരള ഗ്ലോബൽ പിച്ചിംഗ് മത്സരത്തിൽ സജീവ സാന്നിധ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി (9 മുതൽ 12 വരെ ഗ്രേഡുകൾ) രൂപകൽപ്പന ചെയ്ത ഒരു ആഗോള സംരംഭമാണ് TYE. ഭാവിയിലെ സംരംഭകരെയും ലീഡേഴ്സിനെയും വളർത്തിയെടുക്കാൻ ക്ലാസ്റൂം സെഷനുകൾ, മെന്ററിംഗ്, ബിസിനസ് പ്ലാൻ മത്സരം എന്നിവ സംയോജിപ്പിച്ച് സംരംഭകത്വവും ലീഡർഷിപ് ക്വാളിറ്റിയും പഠിപ്പിക്കുക എന്നതാണ്  TYE യുടെ ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version