അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിന് കീഴിൽ ഇന്ത്യൻ എയർഫോഴ്‌സിന് 2 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം.രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിലുള്ള കണക്കാണിത്. ജൂൺ 14ന് പ്രഖ്യാപിച്ച പദ്ധതിക്കെതിരെ മിക്ക സംസ്ഥാനങ്ങളിലും വലിയ പ്രതിക്ഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.അഗ്നിപഥ് സ്കീമിന് കീഴിൽ, 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ 4 വർഷത്തേക്ക് സേനയിൽ ഉൾപ്പെടുത്തും. ഇതിൽ 25% ഉദ്യോഗാർത്ഥികളെ പിന്നീട് സ്ഥിരം സർവീസിലേക്ക് പരിഗണിക്കും.ജൂൺ 24 ന് ആരംഭിച്ച രജിസ്ട്രേഷനിൽ തിങ്കളാഴ്ച വരെ 94,281ഉം, ഞായറാഴ്ച വരെ 56,960ഉം അപേക്ഷകളാണ് രേഖപ്പെടുത്തിയത്.ജൂലൈ അഞ്ചിന് രജിസ്‌ട്രേഷൻ പ്രക്രിയ അവസാനിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷൺ ബാബു ട്വിറ്ററിലൂടെ അറിയിച്ചു. സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി സർക്കാർ അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു.
അഗ്നിപഥിൽ 2 ലക്ഷത്തിലധികം അപേക്ഷകൾ
Agnipath റിക്രൂട്ട്‌മെന്റ്: ലഭിച്ചത് 2 ലക്ഷത്തിലധികം അപേക്ഷകൾ