ഇന്ത്യയുടെ 101ാമത്തെ യൂണികോൺ പിറന്ന കഥ

2016-ൽ ഒരു യൂട്യൂബ് ചാനലായി തുടങ്ങി. ഇപ്പോൾ ഇന്ത്യയുടെ 101-മത്തെ യൂണികോണായി മാറി. അതാണ് Physics Wallah. 2020ൽ അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും ചേർന്ന് സ്ഥാപിച്ച Physics Wallah എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. NEET, JEE മെയിൻസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി YouTube, Physics Wallah ആപ്പ്, വെബ്സൈറ്റ് എന്നിവയിൽ സമഗ്രമായക്ലാസുകളും സെഷനുകളും വാഗ്ദാനം ചെയ്യുന്നു. സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ തന്നെ 100 മില്യൺ ഡോളർ സമാഹരിച്ച് മൊത്തം 1.1 ബില്യൺ ഡോളർ വാല്യുവേഷനിൽ എത്തിയിരിക്കുകയാണ് Physics Wallah.

എഞ്ചിനീയറിംഗ് കോളേജ് ഡ്രോപ്പ് ഔട്ടായ Alakh Pandey വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫിസിക്സ്സ് പഠിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ വയസ് 22 ആണ്. ഒരു YouTube ചാനലായി ആരംഭിച്ച Physics Wallah തുടക്കം മുതൽ അതിവേഗം വളർന്നു. ഓഡിയോ, വീഡിയോ ഉപകരണങ്ങൾ ഇല്ലാതെയാണ് പാണ്ഡെ പഠിപ്പിച്ചിരുന്നത്. പ്രതിമാസം 5000 രൂപയാണ് സമ്പാദിച്ചിരുന്നത്. പ്രമുഖ എഡ്ടെകായ അൺഅകാഡമിയിൽ ചേരാൻ Alakh പാണ്ഡെയ്ക്ക് 75 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

തുടക്കത്തിലെ 5,000 സബ്‌സ്‌ക്രൈബർമാരിൽ നിന്ന് ഇന്ന് യൂട്യൂബ് ചാനലിന് 6.91 ദശലക്ഷം വരിക്കാരുണ്ട്. പാൻഡമിക് സമയത്ത്, പ്രതീക് മഹേശ്വരിയുമായി കൈകോർത്തു Physics Wallah ആപ്പ് ലോഞ്ച് ചെയ്തു. അതോടെ Physics Wallah യൂണികോണിലേക്ക് സ്വപ്നതുല്യമായ വളർച്ച നേടി. പാണ്ഡെയുടെ കമ്പനി വെസ്റ്റ്ബ്രിഡ്ജിൽ നിന്നും GSV വെഞ്ചേഴ്സിൽ നിന്നും 100 മില്യൺ ഡോളർ ഏകദേശം 777 കോടി രൂപ സമാഹരിച്ചു. ഇപ്പോൾ, ഫിസിക്‌സ് വാലയിൽ 500 അധ്യാപകരും 100 ടെക് പ്രൊഫഷണലുകളും ഉൾപ്പെടെ 1,900 ആളുകൾ ജോലി ചെയ്യുന്നു. വിദ്യാർത്ഥികളെ അവരുടെ ചോദ്യങ്ങളിൽ സഹായിക്കുന്നതിന് 200 അസോസിയേറ്റ് പ്രൊഫസർമാരും പരീക്ഷാ ചോദ്യങ്ങളും ടേം പേപ്പറുകളും സൃഷ്ടിക്കുന്ന 200 വിദഗ്ധരും ഇതിലുണ്ട്.

മറ്റ് ഓൺലൈൻ എ‍ഡ്ടെക് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് ഫിസിക്സ് വാലയെ വ്യത്യസ്തമാക്കുന്നത്. 2020 മെയ് മാസത്തിൽ ആദ്യ ബാച്ച് ആരംഭിച്ചപ്പോൾ വില വെറും 999 രൂപയായിരുന്നു. ഇപ്പോൾ, ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് 60 ബാച്ചിനടുത്താണ്പ്രവർത്തിക്കുന്നത്. ഭാവിയിൽ VI, VII, VIII ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു. ബംഗാളി, മറാഠി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ഒഡിയ, മലയാളം, കന്നഡ എന്നിവയുൾപ്പെടെ പ്രാദേശിക ഭാഷകളിലും എഡ്യൂക്കേഷണൽ കണ്ടന്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് PhysicsWallah.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version