ഫുഡ് റീട്ടെയിൽ രംഗത്തേക്ക് കടക്കാൻ Reliance Brands Limited പദ്ധതിയിടുന്നു. RBL ഇതിനായി യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രഷ് ഫുഡ്, ഓർഗാനിക് കോഫി ശൃംഖലയായ Pret A Manger-മായി സഹകരിക്കും. ഓർഗാനിക് കോഫി, സാൻഡ്വിച്ചുകൾ, സലാഡുകൾ എന്നിവ നൽകുന്ന Pret A Manger, 1986ൽ ലണ്ടനിലാണ് സ്ഥാപിച്ചത്.
നിലവിൽ RBLന് യുകെ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവയുൾപ്പെടെ 9 വിപണികളിലായി ആഗോളതലത്തിൽ 550 ഷോപ്പുകളുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ പ്രധാന നഗരങ്ങളിലും യാത്രാ കേന്ദ്രങ്ങളിലും ഫുഡ്ഡ് ഔട്ട് ലെറ്റുകൾ തുറക്കും. രാജ്യത്ത് 14 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ റീട്ടെയിൽ പ്ലാറ്റ്ഫോമുകളിലൊന്നാണ് RBL.