GST നിരക്കിൽ കേന്ദ്ര സർക്കാർ വർദ്ധന പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന 47ാമത് GST കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജൂലായ് 18 മുതലാകും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുക. ഭക്ഷ്യവസ്തുക്കളിൽ പലതിനും നിലവിലുള്ള ജിഎസ്ടി സ്ലാബിൽ മാറ്റം വരും. പാക്ക് ചെയ്തതും ബ്രാൻഡ് ചെയ്തതുമായ ഭക്ഷണങ്ങളുടെ നിരക്കിലാണ് മാറ്റം വരുന്നത്.
മത്സ്യം, തൈര്, പനീർ, തേൻ, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ശർക്കര തുടങ്ങിയവയ്ക്ക് 5% നിരക്ക് വർദ്ധനയുണ്ടാകും. per day 1000 രൂപ ഈടാക്കുന്ന ഹോട്ടൽറൂമുകൾക്ക് 12% ജിഎസ്ടിയും, per day 5,000 രൂപയീടാക്കുന്ന Non-ICUകൾക്ക് 5% ജിഎസ്ടിയും ഏർപ്പെടുത്തും. ബാങ്ക് ചെക്ക്ബുക്കുകൾക്ക് 18% GST ഏർപ്പെടുത്തും. അതേസമയം, ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, കുതിരപ്പന്തയം എന്നിവയുടെ നികുതി സംബന്ധിച്ച് യോഗത്തിൽ തീരുമാനമായില്ല. ഈ ശുപാർശകൾ പരിഗണിക്കുന്നതിനായി കൗൺസിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് ആദ്യവാരം മധുരയിൽ ചേരുമെന്നാണ് സൂചന.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version