ഇന്ത്യയിൽ ആദ്യത്തെ മാസ്-മാർക്കറ്റ് ഹൈബ്രിഡ് കാറുമായി ടൊയോട്ട കിർലോസ്‌കർ.ഹൈബ്രിഡ് കാറായ Urban Cruiser Hyryder SUV  പുറത്തിറക്കി ജാപ്പനീസ് കമ്പനി.കർണാടകയിലെ ടൊയോട്ട പ്ലാന്റിൽ നിർമിക്കുന്ന SUV  ഇന്ത്യയിലും ആഫ്രിക്ക ഉൾപ്പെടെയുള്ള ആഗോള വിപണികളിലും വിൽക്കും.അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയും ആണ് ഹൈബ്രിഡ് പുറത്തിറക്കുന്നതിനുളള പ്രധാന കാരണം.ടൊയോട്ട സെൽഫ് ചാർജിംഗ് ഹൈബ്രിഡ് വാഹനങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നുവെങ്കിലും, ഇതാദ്യമായാണ് കമ്പനി മാസ് ഇലക്‌ട്രിഫിക്കേഷൻ സെഗ്‌മെന്റിലേക്ക് കടക്കുന്നത്.പരമ്പരാഗത എഞ്ചിൻ വാഹനങ്ങളെക്കാൾ 40-60 ശതമാനം കൂടുതൽ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് വേരിയന്റ് നൽകുന്നതെന്ന് Toyota Kirloskar Motor,vice-president,  Venugopal P B പറഞ്ഞു.ഒരു ഇലക്ട്രിക് മോട്ടോറുള്ള പരമ്പരാഗത ഗ്യാസോലിൻ എഞ്ചിനാണ് ഹൈബ്രിഡ് കാറുകൾക്കുണ്ടായിരിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version