ഇ-കൊമേഴ്സ് ജനാധിപത്യവൽക്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും ഏഴ് കമ്പനികൾ ഉപഭോക്താക്കൾക്കായി ONDC ആപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. ഒരു ബയർ സൈഡ് ആപ്പ്, 5 സെല്ലർ സൈഡ് ആപ്പുകൾ, ഒരു ലോജിസ്റ്റിക് സർവീസ് പ്രൊവൈഡർ ആപ്പ് എന്നിവയാണത്. നിലവിൽ 150 സ്ഥാപനങ്ങളുണ്ട്. 70 സ്ഥാപനങ്ങൾ ഈ വർഷം അവസാനത്തോടെ നെറ്റ്വർക്കിൽ സംയോജിപ്പിക്കും, ONDC ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി കോശി പറഞ്ഞു. തുടക്കത്തിൽ, ONDC ഗ്രോസറി,ഫുഡ് എന്നീ രണ്ട് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടി കോശി പറഞ്ഞു. ഇ-കൊമേഴ്സ് വിഭാഗത്തിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ചില പ്ലാറ്റ്ഫോമുകളുടെ കുത്തക തകർക്കുന്നതിനാണ് ONDC സൃഷ്ടിച്ചിരിക്കുന്നത്.
What's Hot
ONDC ഓഗസ്റ്റിൽ ആരംഭിക്കും
കേന്ദ്രത്തിന്റെ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്-ONDC ഓഗസ്റ്റിൽ ആരംഭിക്കും
Related Posts
Add A Comment