ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്, Startup School India ആരംഭിച്ച് Google. സംരംഭം വഴി 2, 3 ടയർ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കാനും പരിശീലിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഇന്ത്യയിലെ 90% സ്റ്റാർട്ടപ്പുകളും പ്രവർത്തനത്തിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ തന്നെ പരാജയപ്പെടുന്നതായി നിരീക്ഷിച്ചതിന്റെ ഭാഗമായാണ് സംരംഭം ആരംഭിച്ചതെന്ന് Google. ഒമ്പത് ആഴ്‌ചത്തെ വെർച്വൽ പ്രോഗ്രാമിൽ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ സംവദിക്കും. ഫിൻടെക്, ഭാഷാ പരിശീലനം, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ബിസിനസ്സ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. സ്റ്റാർട്ടപ്പ് എങ്ങനെ വിജയകരമാക്കാം, കാര്യക്ഷമമായ റിക്രൂട്ടിംഗ് പ്രക്രിയ എന്നിവയടക്കം പഠിക്കുന്നതിന്, മികച്ച സംരംഭകരുമായുള്ള സംവാദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 70,000-ത്തോളം സ്ഥാപനങ്ങളുൾക്കൊള്ളുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ.
സ്റ്റാർട്ടപ്പുകൾക്കായി സ്കൂൾ ആരംഭിച്ച് Google
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് Startup School Indiaയുമായി Google