സമ്പൂർണ്ണ ഡിജിറ്റലൈസേഷന് ഒരുങ്ങി കെഎസ്ഇബി. വൈദ്യുതിബിൽ ഇനിമുതൽ ഉപഭോക്താവിന്റെ മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ എന്നിവരൊഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബില്ലടയ്ക്കണം.
വൈദ്യുതിയാവശ്യങ്ങൾക്കായി ഓൺലൈൻ വഴി അപേക്ഷ നൽകുന്ന ഗാർഹിക ഉപയോക്താക്കൾക്ക് ഗാർഹിക ഫീസിൽ ഇളവ് ലഭിക്കും. കടലാസ് ഫോമുകൾ വഴിയുള്ള അപേക്ഷകൾക്ക് 10% വരെ ഫീസ് വർദ്ധിപ്പിക്കും. കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളിൽ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാക്കുമെന്നാണ് സൂചന. 2022 അവസാനത്തോടെ സമ്പൂർണ്ണ ഇ പേയ്മെന്റ് സംവിധാനം കൊണ്ടുവരുകയാണ് ലക്ഷ്യം.