ജയശ്രീയുടെ കൈപിടിച്ച് വളർന്ന Arista

സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽ മേഖലകൾ ഇന്ന് വിരളമാണ്. കഠിന പരിശ്രമവും അർപ്പണബോധവും കൊണ്ട് അധികാര സ്ഥാനങ്ങളിലടക്കം എത്തിച്ചേരുന്ന സ്ത്രീകളും കുറവല്ല. കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ അരിസ്റ്റ നെറ്റ്‌വർക്ക് പ്രസിഡന്റും സിഇഒയുമായ ജയശ്രീ വി ഉള്ളാൾ. അമേരിക്ക ആസ്ഥാനമായ കംപ്യൂട്ടിംഗ് നെറ്റ് വർക്കിംഗ് കമ്പനിയാണ് അരിസ്റ്റ. ഡാറ്റാ സെന്ററുകൾ, കാമ്പസുകൾ എന്നിവിടങ്ങളിൽ റൂട്ടിംഗ്, വിവിധ മേഖലകളിലെ സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ തുടങ്ങിയ സേവനങ്ങളാണ് അരിസ്റ്റ നൽകുന്നത്. 2008ൽ ആദ്യ പ്രോ‍‍ഡക്റ്റ് പുറത്തിറക്കിയതുമുതൽ അരിസ്റ്റയുടെ യാത്രയെ നയിക്കുന്നത് ഇന്ത്യൻ വംശജയായ ജയശ്രീയാണ്. ലണ്ടനിൽ ജനിച്ച് ന്യൂഡൽഹിയിൽ വളർന്ന അവർ സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗും, സാന്താ ക്ലാര യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് മാനേജ്മെന്റും പൂർത്തിയാക്കിയ ശേഷമാണ് ബിസിനസ്സ് രംഗത്തേയ്ക്ക് ഇറങ്ങുന്നത്.

ഏതൊരു വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പറയുക. എന്നാൽ നോക്കൂ ഇവിടെ അരിസ്റ്റയുടെ വിജയത്തിന്റെ ഏറ്റവും മുന്നിൽ തന്നെ ഒരു സ്ത്രീയാണ്. വളരെ കുറഞ്ഞ വരുമാനവും 50-ൽ താഴെ ജീവനക്കാരും മാത്രമുണ്ടായിരുന്ന സമയത്താണ്, അവർ അരിസ്റ്റയുടെ പ്രസിഡന്റും സിഇഒയുമായി നിയമിതയാകുന്നത്. പിന്നീടങ്ങോട്ടുള്ള കമ്പനിയുടെ വളർച്ച അത്ഭുതാവഹമാണ്. ഇന്ന് cloud titans, enterprise, financials, specialty cloud service providers തുടങ്ങി Fortune Global 500 ലിസ്റ്റിംഗിലെ മികച്ച ലാഭം നേടുന്ന കമ്പനികളടക്കം വലിയ ഉപഭോക്തൃ നിരയാണ് അരിസ്റ്റയ്ക്കുള്ളത്.

2014 ജൂണിൽ ഐപിഒയിലൂടെ മൾട്ടി-ബില്യൺ ഡോളർ ആസ്തിയുള്ള ബിസിനസ്സായി അരിസ്റ്റയെ മാറ്റിയെടുക്കാൻ ജയശ്രീ നയിക്കുന്ന ടീമിന് സാധിച്ചു. 2022ൽ വ്യക്തിഗത ആസ്തി 2.1 ബില്യൺ ഡോളറിലെത്തിയതോടെ, അമേരിക്കയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളായി ഫോർബ്സ് മാഗസിൻ ജയശ്രീയെ തെരഞ്ഞെടുത്തു. ഫോർബ്സ് വിലയിരുത്തലനുസരിച്ച്, അരിസ്റ്റയുടെ സ്റ്റോക്കിന്റെ ഏകദേശം 5 ശതമാനത്തോളം കൈയ്യാളുന്നത് ജയശ്രീയാണ്. 2015ലെ E&Y എന്റർപ്രണർ അവാർഡ്, 2018ൽ Barron’s മാഗസിന്റെ വേൾഡ് ബെസ്റ്റ്സ് സിഇഒ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ജയശ്രീ നേടിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version